Video Stories
മനുഷ്യരുടെ ആര്‍ത്തനാദം കേള്‍ക്കാത്ത ക്ഷമാശീലന്‍
ലാലേട്ടാ,
മഹദ് വ്യക്തികളെ കാണുമ്പോഴുള്ള പോസിറ്റീവ് എനര്‍ജിയുടെ തരംഗങ്ങള്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും അങ്ങേക്ക് ചുറ്റുമുണ്ടല്ലോ അല്ലേ? കാണും. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗുജറാത്തില്‍ ഒഴുകിയ ചോരയുടെ മണം ഇപ്പോഴുമുണ്ട് രൂക്ഷമായി ഇന്നാട്ടില് ജനാധിപത്യം എന്ന വാക്കിന്റെ വിലയറിയുന്ന മനുഷ്യരുടെ മൂക്കില്‍.
താങ്കളുടെ നാലു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തെ കുറിച്ചോര്‍ത്ത് അദ്ദേഹം അത്ഭുതപ്പെട്ടില്ലേ? ആ നാലു പതിറ്റാണ്ടിനിടെയാണ്, താങ്കള്‍ താങ്കളുടെ ‘ഒന്നാമന്’ എന്ന സിനിമയുടെ തിരക്കിലായത് കൊണ്ട് അറിഞ്ഞു കാണില്ല. ഏതാണ്ട് ഒന്നൊന്നര പതിറ്റാണ്ട് മുമ്പ് ഗുജറാത്ത് എന്ന സംസ്ഥാനത്ത് ഒരു വംശഹത്യ നടന്നിരുന്നു. മുസ്ലിംകളായ ആണുങ്ങളെ മുഴുവന്‍ കൊന്നൊടുക്കി. സ്ത്രീകളെ അതില്‍ കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ഉണ്ട് ബലാത്സംഗം ചെയ്തുകൊന്നു, ഗര്‍ഭിണികളുടെ വയര്‍ പിളര്‍ന്ന് ശിശുക്കളെ ശൂലത്തില്‍ കോര്‍ത്ത് അര്‍മ്മാദിച്ചു. താങ്കളറിഞ്ഞു കാണില്ല. താങ്കള്‍ കര്‍ണ്ണഭാരം എന്ന സംസ്കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ ആദരവോടെ ആ ഭാഷയെ കുറിച്ച് സംസാരിച്ച അതേയാളായിരുന്നു അന്ന് ഗുജറാത്ത് സംസ്ഥാനം ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പൊലീസിനോട് പാവപ്പെട്ട മുസ്ലിംകള് സഹായം അഭ്യര്‍ത്ഥിച്ചു. പൊലീസുകാര്‍ ചിരിച്ചു. കരഞ്ഞോടി അവര്‍ക്കിടയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് ചെന്ന സ്ത്രീകളെ അക്രമകാരികള്‍ക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്തു. താങ്കളെ കെട്ടിപ്പിടിച്ച് മൂന്ന് തവണ തോളില്‍ തട്ടിയ ആ കൈകള്‍ തന്നെ വീശിയായിരിക്കും അമിത് ഷാക്കും ബാബു ബജ്രംഗിക്കും മായാ കോട്നാനിക്കുമെല്ലാം വംശഹത്യയുടെ നടത്തിപ്പ് അദ്ദേഹം പഠിപ്പിച്ച് കൊടുത്തത്.
തീര്‍ച്ചയായും താങ്കള്‍ പരിചയപ്പെട്ട ഏറ്റവും പേഷ്യന്റ് ലിസണര്‍ ആയിരിക്കും അദ്ദേഹം. പക്ഷേ മനുഷ്യരുടെ ആര്‍ത്തനാദങ്ങള്‍ അദ്ദേഹം കേട്ടിട്ടില്ല. താങ്കളോട് ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിക്കാത്ത അദ്ദേഹത്തിന്റെ രാഷ്ട്രനിര്‍മ്മാണ കാലത്ത് എത്ര മുസ്ലിംകളെ ബീഫിന്റെ പേരില്‍ തല്ലിക്കൊന്നിട്ടുണ്ട് എന്നറിയുമോ? ജുനൈദ് എന്ന പേര് താങ്കള്‍ കേട്ടിട്ടുണ്ടാകില്ല. അഖ്ലാഖ് എന്നും പഹ്ലൂഖാനെന്നും കേട്ടിട്ടുണ്ടാകില്ല. രോഹിത് വെമുല എന്ന പേര് തീര്‍ച്ചയായും കേട്ടുകാണില്ല. നിഷ്കളങ്കമായി അദ്ദേഹം വിസ്മയിച്ചുകൊണ്ടിരിക്കേ, ഇന്ത്യയില്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നറിയുമോ, ആ നിഷ്കളങ്കത മറ്റൊരു മോദിക്ക് നീരവ് എന്ന് പേരുള്ളവന് ഇന്ത്യന്‍ സമ്പത്തിന്റെ ഒരു ഭാഗവും കവര്‍ന്നെടുത്ത് രാജ്യം വിടാന്‍ ഒത്താശ നല്‍കിയെന്ന് അറിയുമോ? എനിക്കറിയാം താങ്കള്‍ വിജയ് മല്യ എന്നൊരാളുടെ പേര് കേട്ടുകാണുമെന്ന്. പക്ഷേ അദ്ദേഹം ഒരു സാമ്പത്തിക കുറ്റവാളിയാണെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും അറിയില്ലായിരിക്കും. തിരക്കല്ലേ താങ്കള്‍ക്ക്? അദ്ദേഹം പോകുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്ലി എന്നൊരാളെ കണ്ട് അനുഗ്രഹം വാങ്ങിയാണ് പോയത്. ആ ജെയ്റ്റ്ലി കൊള്ളക്കാരുടെ തലവന്‍ അല്ല കെട്ടോ. ശരി ജീവിതത്തില്‍ അദ്ദേഹം രാജ്യത്തിന്റെ ധനമന്ത്രിയാണ്.
നജീബ് എന്ന് കേട്ടുകാണില്ല അങ്ങ്, കഴിഞ്ഞ പതിനഞ്ച് ദിവസമായി ഗുജറാത്ത് പൊലീസ് പിടിച്ചുകൊണ്ടുപോയിട്ട് കാണാതായ സഞ്ജീവ് ഭട്ട് എന്നയാളുടെ പേര് കേട്ടിട്ടുണ്ടോ? ഐ.പി.എസ് ഓഫീസറൊക്കെയായിരുന്നു. ഗോപിനാഥന് നായര്‍ എന്നൊരു മലയാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ മകനെ കുറിച്ച് കേട്ടിട്ടേ ഉണ്ടാകില്ല. ജാവേദ് എന്ന് പേരുമാറ്റിയ പ്രണേഷ് കുമാര്‍. ഇതെല്ലാം കേട്ടിട്ടുള്ള കുറേ പേര് ഉണ്ട് സര്. അതില്‍ ഭൂരിപക്ഷവും മുണ്ടുമടക്കി ലലേട്ടന്, മീശ പിരിച്ചു ലാലേട്ടന് എന്ന് കേള്‍ക്കുമ്പോള്‍ കോള്മയിര് കൊണ്ടവരാണ്. അവരേയും താങ്കള്‍ക്ക് അറിയില്ലായിരിക്കും. പക്ഷേ ആ പോസിറ്റീവ് എനര്‍ജിയുടെ മൂന്നാഴ്ച നീണ്ട തരംഗത്തെക്കുറിച്ച് അവരോട് പറയരുത്. അവരുടെ കണ്ണില്‍ നിന്നൊഴുകും അയാള്‍ കൊന്നുകളഞ്ഞ ജനാധിപത്യത്തിന്റെ ചോര. നിങ്ങള്‍ കെട്ടിപ്പൊക്കിയതൊക്കെ മുങ്ങിപ്പോകാന്‍ പോന്ന രക്തപ്പുഴയുണ്ടത്. നല്ലകാര്യം പറയുമ്പോഴെന്തിനാണ് ഈ വൃത്തികെട്ട കാര്യങ്ങള്‍ എന്നല്ലേ?! ഞങ്ങള്‍ ജീവിതത്തെ കുറിച്ചാണ് പറയുന്നത് സര്, നിങ്ങള്‍ക്ക് വൃത്തികേടായി തോന്നും.
അതിനിടയില്‍ നരേന്ദ്രമോദി നിര്മ്മലാസീതാരാമന് അംബാനി സംഘത്തിന്റെ ഒരു കള്ളം കൂടി പൊളിയുന്നു. ഫ്രഞ്ച് ഓണ്‍ലൈന്‍ ജേര്‍ണലായ മീഡിയ പാര്‍ട്ടിന് നല്കിയ അഭിമുഖത്തില്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്സ്വാ ഒലാന്‍ഡ് വൃത്തിക്ക് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാരാണ് സമ്മര്‍ദ്ദം ചെലുത്തിയത് എന്ന്. ബി.ജെ.പി നേതാക്കളും നരേന്ദ്രമോദിയും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത് ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷന്‍ ആണ് അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് എന്നാണ്. ഇക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് ഒലാന്‍ഡ് വിശദീകരിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് റഫേല്‍ വിമാനങ്ങള്‍ ഉണ്ടാക്കുന്ന ഡാസോ അനില്‍ അംബാനിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാങ്സ്വാ ഒലാന്‍ഡിന്റെ പാര്‍ട്ണറും ഫ്രഞ്ച് നടിയും നിര്‍മ്മാതാവുമായ ഷുലി ഗയേയുടെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ റോഗ് ഇന്റര്‍നാഷണലും അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്ടൈന്മെന്റും സംയുക്തമായി ചലച്ചിത്രം നിര്‍മ്മിക്കാന്‍ ഉണ്ടാക്കിയ കരാറിന് റഫേല്‍ ഇടപാടുമായി കൂട്ടിച്ചേര്‍ത്ത് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ണറായ ഷുലി ഗയേയുടെ താല്പര്യപ്രകാരമാണ് റിലയന്‍സിന് ഈ ഇടപാടില്‍ സ്ഥാനം ലഭിക്കുന്നതിനായി ഫ്രാങ്സ്വാ ഒലാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തിയത് എന്നതായിരുന്നു ആ പ്രചാരണം. എന്നാല്‍ വ്യക്തമായും ഇന്ത്യന്‍ സര്‍ക്കാരിന്റെ താല്പര്യപ്രകാരമാണ് റിലയന്‍സിന് ഈ ഇടപാടുമായി ബന്ധപ്പെടുത്തുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ നരേന്ദ്രമോദിക്കുള്ള വ്യക്തമായ പങ്കിന്റെ അടുത്ത തെളിവാണിത്. ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് കൊണ്ടാണ് ഗൗതം നവ്ലാഖെ എന്ന മുതിര്‍ന്ന ജേര്‍ണലിസ്റ്റ് ഈയിടെ അര്‍ബന്‍ മാവോയിസ്റ്റ് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിനെ യുദ്ധകുറ്റവാളികളായി പ്രതിരോധ മന്ത്രി ചിത്രീകരിക്കുന്നത്.
ശ്രീജിത് ദിവാകരന്
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world17 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala19 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

