Connect with us

india

മദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന്‍ അറസ്റ്റില്‍

ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.

Published

on

ഭുവനേശ്വര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതാണ് കാരണമെന്ന് ആരോപിച്ച് സ്വന്തം അമ്മയെ തീകൊളുത്തിയ മകന്‍ ഒഡിഷയില്‍ അറസ്റ്റില്‍. ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.

മാതാവ് ജ്യോത്സനറാണി നായക് (65)നെ ക്രൂരമായി മര്‍ദിച്ച ശേഷമാണ് ഇയാള്‍ തീകൊളുത്തിയത്ന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്നിന് അടിമയായ ദേബാഷിഷ് മദ്യം വാങ്ങാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും, ജ്യോത്സനറാണി പണം നല്‍കുന്നതില്‍ വിസമ്മതിച്ചതോടെ ഇയാള്‍ അക്രമാസക്തനായി. മര്‍ദനത്തില്‍ അമ്മ താഴെ വീണതോടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ജ്യോത്സനറാണിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ദേബാഷിഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാര്‍ ഗുരുതരാവസ്ഥയിലായ വയോധികയെ ഭദ്രക് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് നില വഷളായതോടെ അവരെ കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

വീട്ടില്‍ അമ്മയും മകനും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള ക്രൂരത ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

 

india

സഞ്ജൗലി പള്ളി കെട്ടിടം പൊളിക്കല്‍ ഉത്തരവില്‍ തല്‍സ്ഥിതി; ഹൈകോടതി നിര്‍ദേശം നല്‍കി

ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.

Published

on

ഷിംല: സഞ്ജൗലി പള്ളി കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില പൊളിക്കാനുള്ള ഉത്തരവില്‍ തല്‍സ്ഥിതി തുടരാന്‍ ഹിമാചല്‍ പ്രദേശ് ഹൈകോടതി ബുധനാഴ്ച നിര്‍ദേശം നല്‍കി. ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.

അഞ്ചുനില കെട്ടിടത്തിന്റെ മുകളിലെ മൂന്നുനില പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് മുനിസിപ്പല്‍ കമീഷണര്‍ കോടതി അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവില്‍ ഇടപെടാന്‍ ഹൈകോടതി വിസമ്മതിക്കുകയും, ഈ നടപടി നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, താഴത്തെ നിലയും ഒന്നാം നിലയും ഡിസംബര്‍ 30നകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട മെയ് 3ന് പുറപ്പെടുവിച്ച മുനിസിപ്പല്‍ കോടതിയുടെ ഉത്തരവ് ജില്ലാ കോടതി ഒക്ടോബര്‍ 30ന് ശരിവെച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് വഖഫ് ബോര്‍ഡും പള്ളി കമ്മിറ്റിയും ജില്ലാ കോടതിയെ സമീപിച്ചിരുന്നതാണ്.

ഹിമാചല്‍ പ്രദേശ് വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസ് അജയ് മോഹന്‍ ഗോയല്‍ അധ്യക്ഷനായ ഹൈകോടതി ബെഞ്ച്, ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനോട് നോട്ടീസ് അയച്ചു. പ്രതികരണം ലഭിച്ചതിന് ശേഷം കേസ് വീണ്ടും കേള്‍ക്കുന്നതായിരിക്കും. അടുത്ത വാദം 2026 മാര്‍ച്ച് 9ന് നടക്കും.

 

Continue Reading

india

വിമാനസര്‍വീസ് പ്രതിസന്ധി; കൂട്ടറദ്ദാക്കലില്‍ ക്ഷമ ചോദിച്ച് ഇന്‍ഡിഗോ

ജീവനക്കാരോട് അയച്ച കത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അവ്യവസ്ഥയെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനസര്‍വീസുകളില്‍ കൂട്ടത്തേടെയുള്ള റദ്ദാക്കലുകള്‍ തുടരുന്നതിനിടെ, ഉപഭോക്താക്കളും ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച് ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേസ്. ജീവനക്കാരോട് അയച്ച കത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അവ്യവസ്ഥയെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പ്രതിദിനം ഏകദേശം 3.8 ലക്ഷം യാത്രക്കാരാണ് ഇന്‍ഡിഗോയുടെ സേവനം ഉപയോഗിക്കുന്നത്. ഇവര്‍ക്കെല്ലാം മികച്ച യാത്രാനുഭവം നല്‍കണമെന്ന് കമ്പനി ആഗ്രഹിക്കുന്നുവെങ്കിലും, അത് സാധ്യമാക്കുന്നതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് എല്‍ബേസ് കത്തില്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായ അസൗകര്യങ്ങള്‍ക്ക് അദ്ദേഹം ക്ഷമ ആവശ്യപ്പെട്ടു.

ഇതിനിടെ, സര്‍വീസ് റദ്ദാക്കലുകള്‍ വിവാദമായി മാറിയതോടെ, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അന്വേഷണം പ്രഖ്യാപിച്ചു. വിമാനക്കമ്പനിയില്‍ നിന്ന് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട ഡി.ജി.സി.എ, പ്രതിസന്ധി ഒഴിവാക്കാന്‍ അടിയന്തിര പദ്ധതി തയ്യാറാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച മാത്രം 300ഓളം സര്‍വീസുകളും അതിന് മുന്‍പുള്ള ബുധനാഴ്ച 200 സര്‍വീസുകളും ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തി പ്രതിസന്ധി പരിഹരിക്കാന്‍ വിമാനക്കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡി.ജി.സി.എ അറിയിച്ചു.

 

Continue Reading

india

പ്രതിപക്ഷ നേതാവുമായി വിദേശ പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ ബിജെപി സര്‍ക്കാര്‍ അനുവദിക്കില്ല; രാഹുല്‍ ഗാന്ധി

മുമ്പ് നിലനിന്നിരുന്ന ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ പ്രതിനിധികളെ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. മുമ്പ് നിലനിന്നിരുന്ന ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലേക്ക് വരുന്ന വിദേശ നയതന്ത്രജ്ഞരും പ്രതിനിധികളും പ്രതിപക്ഷ നേതാവിനെ കാണുക എന്നത് കാലങ്ങളായുള്ള ഒരു കീഴ്വഴക്കമായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെയും മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെയും കാലഘട്ടത്തില്‍ ഈ നടപടിക്രമം കൃത്യമായി പാലിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് നടക്കുന്നില്ല.’രാഹുല്‍ ഗാന്ധി പറഞ്ഞു

വിദേശ സന്ദര്‍ശനവേളയില്‍ പല പ്രതിനിധികളും ഇക്കാര്യം തന്നോട് നേരിട്ട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ‘പ്രതിപക്ഷ നേതാവിനെ കാണരുത് എന്ന് സര്‍ക്കാര്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്’ എന്ന് അവര്‍ തന്നോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷം ഇന്ത്യയുടെ മറ്റൊരു കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. തങ്ങളും ഇന്ത്യയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയും ഈ കീഴ്വഴക്കങ്ങള്‍ പാലിക്കാത്തത് അവര്‍ക്ക് ഭയമുള്ളതുകൊണ്ടാണ്. വിദേശ പ്രതിനിധികള്‍ക്ക് ഭരണപക്ഷത്തെ മാത്രമല്ല, പ്രതിപക്ഷത്തെയും കേള്‍ക്കാനുള്ള അവസരം നിഷേധിക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending