ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ച സാമ്പത്തിക സഹായം കൈമാറി. സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയ പ്രിയങ്ക മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപവീതം കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ നേരിട്ടെത്തിയാണ് പ്രിയങ്ക വാഗ്ദാനംചെയ്ത സഹായത്തുകയുടെ ചെക്ക് കൈമാറിയത്. ജൂലായ് 17നുണ്ടായ വെടിവെപ്പില്‍ പത്തുപേരാണ് കൊല്ലപ്പെട്ടത്. 20പേര്‍ക്ക് പരിക്കേറ്റിരുന്നു. ജൂലായ് 20ന് പ്രിയങ്ക സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയത്.