Cricket

ദക്ഷിണാഫ്രിക്കയെ വീഴ്ത്തി; ഇന്ത്യയുമായുള്ള കലാശപ്പോര് ഞായറാഴ്ച

By webdesk14

November 16, 2023

2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ ഓസ്‌ട്രേലിയ ഫൈനലിലേക്ക്. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലിലെത്തി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സെന്ന വിജയലക്ഷ്യം ഓസീസ് വെറും 46 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഇനി ഇന്ത്യയുമായാണ് ഓസീസിന്റെ കലാശപ്പോര്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക. അഞ്ച് തവണ ജേതാക്കളായ ഓസ്‌ട്രേലിയ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.