ലോകകപ്പ് ക്രിക്കറ്റിലെ ആദ്യമത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നു. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക പരിക്കിന്റെ പിടിയിലുമാണ്. മൂന്ന് പ്രധാന താരങ്ങള്‍ക്കാണ് ഇപ്പോള്‍ തന്നെ പരിക്കേറ്റത്.

പേസര്‍ ഡെയ്ല്‍ സ്‌റ്റെയിന്‍ ലോകകപ്പ് തന്നെ കളിക്കില്ല. എന്‍ഗിഡിക്ക് ഇന്നത്തെ മത്സരം നഷ്ടമാവും. ഹഷിം അംല കളിക്കുമോയെന്ന് ഉറപ്പില്ല. ബംഗ്ലാദേശിനോട് തോല്‍ക്കുകയും കൂടി ചെയ്തതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദത്തിലാണ്. ബംഗ്ലാദേശിനെ വാം അപ് മത്സരത്തില്‍ പരാജയപ്പെടുത്തിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്.

ആദ്യമത്സരത്തില്‍ ടോസിലെ ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും.
ഇന്ത്യന്‍ ടീം : ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ധോണി, പാണ്ഡ്യ, ജാദവ്, കെഎല്‍ രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, ചാഹല്‍, കുല്‍ദീപ് യാദവ്, ബുംറ എന്നിവരാണ്

ഇന്ത്യന്‍ ടീം : ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ധോണി, പാണ്ഡ്യ, ജാദവ്, കെഎല്‍ രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, ചാഹല്‍, കുല്‍ദീപ് യാദവ്, ബുംറ എന്നിവരാണ്