Football

റയല്‍ വീണു, സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബില്‍ബാവോ- ബാഴ്‌സലോണ ഫൈനല്‍

By Test User

January 16, 2021

മഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിനെ വീഴ്ത്തി അത്‌ലറ്റിക് ബില്‍ബാവോ ഫൈനലില്‍. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിയില്‍ റയലിനെ 2-1നാണ് വീഴ്ത്തിയത്.

സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ടീമിനെ റൗള്‍ ഗാര്‍ഷ്യയുടെ ആദ്യ പകുതിയിലെ ഇരട്ട ഗോളിലാണ് ബില്‍ബാവോ വീഴ്ത്തിയത്. 18, 38 മിനിറ്റിലായിരുന്നു ഗോള്‍. 73ാം മിനിറ്റില്‍ കരിം ബെന്‍സേമ റയലിനായി ഒരു ഗോള്‍ നേടിയെങ്കിലും കളി പിടിക്കാന്‍ കഴിഞ്ഞില്ല. 17ന് നടക്കുന്ന ഫൈനലില്‍ ബാഴ്‌സലോണയാണ് എതിരാളി. ഒന്നാം സെമിയില്‍ റയല്‍ സൊസിഡാഡിനെ ബാഴ്‌സ ഷൂട്ടൗട്ടിലാണ് തോല്‍പ്പിച്ചത്.