തിരുവനന്തപുരം: കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാത്ത വിഷയത്തില്‍ സ്പീക്കര്‍ ഖേദം പ്രകടിപ്പിച്ചു. കത്തിലൂടെയാണ് ക്ഷമാപണം നടത്തിയത്. ബോധപൂര്‍വ്വമല്ല ആഘോങ്ങളില്‍ നിന്നൊഴിവാക്കിയതെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.

ഗവര്‍ണര്‍ക്ക് അതൃപ്തിയുള്ളതായി മാധ്യമങ്ങളിലൂടെ അറിയാനിടയായി. ബോധപൂര്‍വ്വം ഒഴിവാക്കിയതല്ല. വജ്രജൂബിലിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുകയും ഒരു വര്‍ഷം നീളുന്ന പരിപാടിയുടെ സമാപന ചടങ്ങിലോ മറ്റ് ഏതെങ്കിലും പരിപാടിയിലോ ഗവര്‍ണറെ പങ്കെടുപ്പിക്കാനുമാണ് ഉദ്ദേശിച്ചിരുന്നതെന്ന് കത്തില്‍ പറയുന്നുണ്ട്.

ആഘോഷത്തില്‍ സ്പീക്കറെ വിളിക്കാതിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ക്ഷണമില്ലെന്ന് അറിഞ്ഞ് ചെന്നൈക്ക് പോയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.