തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തിരുവനന്തപുരത്തെ അക്രമസംഭവത്തില്‍ വിശദീകരണം ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നടപടിയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വിഷയത്തെ ഒരു ഭരണഘടനാസ്ഥാപനം മറ്റൊന്നിനുമേല്‍ അധികാരം സ്ഥാപിച്ചതായി കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഗവര്‍ണറില്‍ നിന്നോ ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്നോ വിവരങ്ങള്‍ ആരായുന്നതില്‍ തടസ്സമില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത്തരം സൗഹൃദങ്ങള്‍ നല്ലതാണ്. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.