Sports
ദേശീയ വോളി: കേരള വനിതകള്‍ ഫൈനലില്‍
ടി.കെ ഷറഫുദ്ദീന്
കോഴിക്കോട്
തമിഴ്നാടിനെ അനായാസം മറികടന്ന് കേരളവനിതകള്‍ ദേശീയ വോളിബോള്‍ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. സെമിയില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ആതിഥേയരായ കേരളം അയല്‍ക്കാരെ കീഴടക്കിയത്. സ്കോര്‍(25-14, 25-17, 25-21). ഇതോടെ തുടര്‍ച്ചയായി പത്താംഫൈനലിലേക്കാണ് കേരളം യോഗ്യതനേടിയത്. ആദ്യരണ്ട് സെറ്റില്‍ എതിരാളികളില്‍ നിന്ന് കാര്യമായ പരീക്ഷണം നേരിടാതിരുന്ന കേരളം മൂന്നാംസെറ്റില്‍മാത്രമാണ് അല്പമെങ്കിലും വിയര്‍ത്തത്.
ഗ്രൂപ്പ്ഘട്ടം മുതല്‍ മിന്നുംഫോമില്‍ കളിക്കുന്ന അഞ്ജു ബാലകൃഷ്ണന്, ക്യാപ്റ്റന്‍ ജി. അഞ്ജുമോള്‍, അഞ്ജലി ബാബു എന്നിവരുടെ സ്മാഷുകളാണ് കേരളത്തിന് പോയന്റുകള്‍ നേടികൊടുത്തത്. എസ്.രേഖയും അവസരത്തിനൊത്തുയര്‍ന്നു. ലിബറോയുടെ റോളിലെത്തിയ അശ്വതി രവീന്ദ്രന് നിറംമങ്ങിയപ്പോള്‍ മൂന്നാംസെറ്റില്‍ ഫാത്തിമ റുക്സാനയ്ക്ക് കോച്ച് അവസരം നല്കി. രണ്ടാം സെറ്റില്‍ കേരള താരങ്ങളായ അഞ്ജലി ബാബു, അനുശ്രീ എന്നിവര്‍ തുടര്‍ച്ചയായി സര്‍വുകള്‍ നഷ്ടപ്പെടുത്തി. അനുശ്രീയുടെ അഞ്ച് സ്മാഷുകളും രേഖ, അഞ്ജലി ബാബു, അഞ്ജു ബാലകൃഷ്ണന്, ക്യാപ്റ്റന്‍ അഞ്ജു മോള് എന്നിവരുടെ സ്മാഷുകളും 25-17ന് രണ്ടാം സെറ്റും കേരളത്തിന് അനുകൂലമാക്കുകയായിരുന്നു. ഇരുടീമുകളും പതിഞ്ഞ കളിപുറത്തെടുത്തതോടെ ആദ്യ രണ്ട് സെറ്റുകള്‍ സെമി ആവേശത്തിലേക്ക് ഉയരാഞ്ഞത് കാണികളില്‍ നിരാശയുണ്ടാക്കി.
മൂന്നാം സെറ്റില്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന തമിഴ്നാട് തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയാണ് മുന്നേറിയത്. 6-6, 7-7 ഒപ്പത്തിനൊപ്പവും കേരളം ചെറിയ മാര്‍ജിനില്‍ മുന്നേറ്റവും തുടര്‍ന്നു. 21-20ല്‍ എത്തിയ സെറ്റില്‍ എസ്.ജിനിയുടെ മികച്ച പ്ലേസിങില്‍ 25-21ന് കേരള വനിതകള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. തമിഴ്നാടിന് വേണ്ടി ഐശ്വര്യ, സംഗീത എന്നിവര്‍ സ്കോര്‍ ചെയ്ത് മൂന്നാം സെറ്റില്‍ മികച്ച കളി പുറത്തെടുത്തു. ഇന്ന് വൈകുന്നേരം മൂന്ന്മണിക്ക് നടക്കുന്ന റെയില്‍വേസ് മഹാരാഷ്ട്ര സെമിഫൈനല്‍ വിജയികളുമായി കേരളം ഫൈനലില്‍ ഏറ്റുമുട്ടും.
പുരുഷവിഭാഗം സെമിഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ കേരള പുരുഷടീം ഇന്ന് വൈകുന്നേരം അഞ്ചിന് തമിഴ്നാടിനെ നേരിടും. ബുധനാഴ്ച വൈകുന്നേരമാണ് കലാശപോരാട്ടം. വോളിബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് ട്രേഡ്സെന്ററില് നടന്ന ചടങ്ങില്‍ അന്താരാഷ്ട്രതലത്തില്‍ മികവ് തെളിയിച്ച വോളിബോള്‍ താരങ്ങളേയും പരിശീലകരേയും ആദരിച്ചു.
അതേസമയം അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിന് അനുകൂലമായി പ്ലകാര്‍ഡുകളേന്തിയാണ് ഇന്നലെ കാണികള്‍ ഗ്യാലറിയിലെത്തിയത്. ആദരിക്കല്‍ചടങ്ങില്‍ ടോമിന് ക്ഷണമുണ്ടായിരന്നെങ്കിലും അസോസിയേഷനുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് താരം പങ്കെടുത്തില്ല.
Sports
ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സെഞ്ച്വറി നേടിയ ആദ്യ താരം: ഷായ് ഹോപ്
ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‍ക്കെതിരെയും അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ഹോപ് നേപിയറില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ നേടിയ 109 (69) റണ്‍സിലൂടെ സ്വന്തമാക്കിയത്.
നേപിയര്‍ (ന്യൂസിലാന്‍ഡ്): ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പുതുമയാര്‍ന്ന നേട്ടം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് താരം ഷായ് ഹോപ്. ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‍ക്കെതിരെയും അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ഹോപ് നേപിയറില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ നേടിയ 109 (69) റണ്‍സിലൂടെ സ്വന്തമാക്കിയത്.
ഈ നേട്ടത്തോടെ ഇന്ത്യയുടെ ‘ദി വാള്’ രാഹുല്‍ ദ്രാവിഡിനെ ഹോപ് പിന്നിലാക്കി. ദ്രാവിഡ് തന്റെ കാലത്ത് ടെസ്റ്റ് കളിച്ചിരുന്ന 10 രാജ്യങ്ങളില്‍ 9 ടീമുകള്‍ക്കെതിരെയാണ് ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നത്. ദ്രാവിഡ് വിരമിച്ച ശേഷം 2017ലാണ് അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും ടെസ്റ്റ് പദവി നേടിയത്. സച്ചിന് ടെണ്ടുല്‍ക്കര്‍ ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയാണ് സെഞ്ച്വറികളോടെ നിറഞ്ഞത്.
6000 ഏകദിന റണ്‍സ്: വിവിയന്‍ റിച്ചാര്‍ഡ്സിന് ശേഷം വേഗത്തില്‍ (142 ഇന്നിംഗ്സ്) 6000 റണ്‍സ് നേടുന്ന കരീബിയന്‍ താരം. റിച്ചാര്‍ഡ്സ് 141 ഇന്നിംഗ്സില്‍ നേട്ടം നേടിയിരുന്നു.
ഏകദിന സെഞ്ച്വറികള്‍ 19: ബ്രയന്‍ ലാറയുമായി രണ്ടാം സ്ഥാനത്ത്. ക്രിസ് ഗേള്‍ (25) ഒന്നാമത്. 6097 റണ്‍സ്, 50.8 ശരാശരി, 19 സെഞ്ചുറി, 30 അര്‍ധസെഞ്ചുറി. കിവീസ് 5 വിക്കറ്റിന് ജയിച്ചു
അതേസമയം മഴ രസംകൊല്ലിയായ മത്സരത്തില്‍ കിവീസാണ് വിജയം സ്വന്തമാക്കിയത്. ഹോപിന്റെ സെഞ്ച്വറിക്കരുത്തില്‍ 34 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് വിന്‍ഡീസ് അടിച്ചെടുത്തത്. കിവികള്‍ക്കായി നേഥന്‍ സ്മിത്ത് നാലും കൈല്‍ ജേമിസന്‍ മൂന്നും വിക്കറ്റുകള്‍ പിഴുതു. മറുപടി ബാറ്റിങ്ങില്‍ ഡെവണ്‍ കോണ്‍വെയും (84 പന്തില്‍ 90) രചിന് രവീന്ദ്രയും (46 പന്തില്‍ 56) ആതിഥേയരുടെ ചേസിങ് എളുപ്പമാക്കി. ടോം ലാഥം (29 പന്തില്‍ 39*), ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ (15 പന്തില്‍ 34) എന്നിവരുടെ ഇന്നിങ്സ് ജയമുറപ്പിച്ചു. ഹോപ് കളിയിലെ താരമായെങ്കിലും അഞ്ച് വിക്കറ്റിന് കിവീസ് വിജയെ സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയില്‍ 2-0ന് മുന്നിലാണ് ന്യൂസിലന്‍ഡ്.
Sports
2026 ലോകകപ്പിനോട് സമാന്തരമായി യോഗ്യതയില്ലാത്ത രാജ്യങ്ങളുടെ ലോകകപ്പുമായി റഷ്യ
യോഗ്യത നേടാതെ പുറത്തായ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സമാന്തര അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍.
മോസ്കോ: 2026-ല്‍ മെക്സിക്കോ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പിനോടൊപ്പം തന്നെ യോഗ്യത നേടാതെ പുറത്തായ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സമാന്തര അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍.
റഷ്യന്‍ ഫുട്ബോള്‍ യൂണിയന് (ആര്.എഫ്.യു) മുന്നോട്ടുവച്ചിരിക്കുന്ന പുതിയ ആശയം, റഷ്യയെ വീണ്ടും ആഗോള കായിക ഭൂപടത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോകകപ്പിന്റെ ദിവസങ്ങളിലേയ്ക്ക് തന്നെ റഷ്യയില്‍ ടൂര്‍ണമെന്റ് നടത്തുക എന്നതാണ് പ്രാഥമിക രൂപരേഖ.
റഷ്യയുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് തുടര്‍ന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ യൂണിയന് ഉപരോധങ്ങള്‍, അതോടൊപ്പം 2022 മുതല്‍ ഫിഫ ടൂര്‍ണമെന്റുകളില്‍നിന്നുള്ള വിലക്ക്മഹഹ രീായശില ചെയ്തുറഷ്യയെ അന്താരാഷ്ട്ര കായികവേദികളില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി പ്രാധാന്യം നേടുന്നത്.
സെര്‍ബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂണ്‍, ചൈന എന്നിവയാണ് ലോകകപ്പ് യോഗ്യത നേടാത്ത പ്രധാന ടീമുകള്‍
ചരിത്രപരമായി ശക്തരായതും ലോകകപ്പ് പാരമ്പര്യമുള്ളതുമായ ഈ ടീമുകള്‍, കൂടാതെ പുതിയ ആശയം പിന്തുണക്കുന്ന രാജ്യങ്ങള്‍ എന്നിവയെ ഒറ്റ വേദിയിലേയ്ക്കു കൊണ്ടുവരുകയെന്നതാണ് റഷ്യയുടെ ലക്ഷ്യം.
ടൂര്ണമെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്ന് ആര്.എഫ്.യു വ്യക്തമാക്കുന്നു.
Sports
ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം: ചരിത്രമെഴുതി ക്യുറസാവോ
കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.
കിങ്സ്റ്റണ്‍: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ കരീബിയന്‍ ദ്വീപായ ക്യുറസാവോയുടെ പേരിലാണ്. കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.
1.56 ലക്ഷം മാത്രം ജനസംഖ്യയും 444 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ഈ രാജ്യത്തിന്റെ നേട്ടം ലോകഫുട്ബോളില് വലിയ ചലനമുണ്ടാക്കി. ഇതോടെ, ഐസ്ലാന്‍ഡിന്റെ റെക്കോര്‍ഡ് (3.5 ലക്ഷത്തിലെ ജനസംഖ്യ) ക്യുറസാവോ മറികടന്നു.
യോഗ്യതയിലെ ക്യുറസാവോയുടെ മിന്നുന്ന പ്രകടനമായി ആറു മത്സരങ്ങളില്‍ 12 പോയിന്റ്, തോല്‍വിയില്ലാതെ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനം, ബെര്‍മുഡക്കെതിരെ 70ന്റെ വമ്പന്‍ ജയം, ജമൈക്ക ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാണ്.
78 കാരനായ ഡച്ച് പരിശീലകന് ഡിക്ക് അഡ്വക്കേറ്റ് ലോകകപ്പില്‍ പരിശീലകനാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയായി മാറും. നെതര്‍ലാന്‍ഡ്സ് ടീമിനൊപ്പം 1994 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ അനുഭവസമ്പത്താണ് അദ്ദേഹത്തിനുള്ളത്.
ക്യുറസാവോ ദേശീയ ടീമിലെ എല്ലാ താരങ്ങളും നെതര്‍ലാന്‍ഡ്സ് വംശജന്മക്കാരാണ്. ഓറഞ്ച് ജേഴ്സിയ്ക്ക് പകരം നീല നിറത്തിലുള്ള ക്യുറസാവോയുടെ കുപ്പായം തെരഞ്ഞെടുത്തുള്ള ഒരു വ്യത്യസ്തതയും ഇവര്‍ക്കുണ്ട്.
യു.എസ്, കാനഡ, മെക്സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 48 ടീമുകളുടെ ആദ്യ ലോകകപ്പായിരിക്കും ഇത്. കരീബിയന്‍-മധ്യ അമേരിക്കന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന ചരിത്ര നേട്ടമാണ് ഈ രാജ്യങ്ങള്‍ കൈവരിച്ചത്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala21 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala20 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala22 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala24 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala18 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

