നാഗ്പൂര്‍: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിലും ടോസ് നേടി ഓസ്‌ട്രേലിയ. നാലാം ഏകദിനത്തിലെ തോല്‍വിയോടെ നഷ്ടമായ ഏകദിനത്തിലെ ഒന്നാം റാങ്ക് വീണ്ടെടുക്കാനൊരുങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ ഓസ്്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. നാഗ്പുരില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്. അതേസമയം ഓസ്‌ട്രേലന്‍ നിരയില്‍ ഒരു മാറ്റം മാത്രമാണുള്ളത്.

മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും പകരം ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും കളിക്കും. അസുഖം ബാധിച്ചതിനാല്‍ യുസ്‌വേന്ദ്ര ചാഹലും ഇന്ന് കളിക്കില്ല. പകരം കുല്‍ദീപ് യാദവ് തിരിച്ചുവന്നു.

ഓസീസ് നിരയില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ് പകരം ജെയിംസ് ഫോക്‌നര്‍ കളിക്കും. റിച്ചാര്‍ഡ്‌സണ് അസുഖമായതിനാലാണ് വിട്ടുനില്‍ക്കുന്നതെന്ന് സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.

കഴിഞ്ഞ മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച റിച്ചാര്‍ഡ്‌സന്‍ ഇന്ന് ഓസീസ് നിരയില്‍ ഉണ്ടാവില്ല. അസുഖബാധിതനായ റിച്ചാര്‍ഡ്‌സനു പകരം ജയിംസ് ഫോക്‌നര്‍ ഓസീസ് ടീമില്‍ തിരിച്ചെത്തി. അതേസമയം, കഴിഞ്ഞ മല്‍സരത്തില്‍ പുറത്തിരുത്തിയ ജസ്പ്രീത് ബുംറയും ഭുവേശ്വര്‍ കുമാറും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. ഉമേഷ് യാദവും മുഹമ്മദ് ഷാമിയുമാണ് പുറത്താകുന്നത്. അസുഖബാധിതനയാ യുസ്‌വേന്ദ്ര ചാഹലിനു പകരം കുല്‍ദീപ് യാദവും മടങ്ങിയെത്തി.

ആദ്യ മൂന്നു ഏകദിനങ്ങളിലും ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ നടന്ന നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

വിജയവഴിയില്‍ തിരിച്ചെത്തിയ ഓസ്‌ട്രേലിയയും ഒന്‍പതു തുടര്‍വിജയങ്ങള്‍ക്കു ശേഷം ആദ്യതോല്‍വി നേരിട്ട ഇന്ത്യയും നാഗ്പുരിലെ പിച്ചിലേക്കാണ് ഉറ്റുനോക്കുന്നത്. 2013 വരെ റണ്ണൊഴുകിയ ഏകദിനങ്ങള്‍ കണ്ട നാഗ്പുരുകാര്‍ കഴിഞ്ഞ കുറെ നാളുകളായി കണ്ടിട്ടുള്ളത് കുഞ്ഞന്‍ ടോട്ടലുകളുടെ ട്വന്റി20 പോരാട്ടങ്ങളാണ്. പ്രതാപം വീണ്ടെടുക്കാന്‍ പഴയ പിച്ച് പൊളിച്ചു മാറ്റി പുതിയ ട്രാക്കൊരുക്കി കാത്തിരിക്കുകയാണ് അവര്‍.