തിരുവനന്തപുരം: ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈമാറാന്‍ സി.ബി.ഐ പൊലീസിന് കത്ത് നല്‍കി. കേസ് അന്വേഷിച്ചിരുന്ന അസി.കമ്മീഷണര്‍ക്കാണ് കത്ത് നല്‍കിയത്. ഫയലുകള്‍ നാളെ കൈമാറുമെന്നാണ് സൂചന.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുത്തത്. അതേസമയം അന്വേഷണ നടപടി തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കു എന്ന് ശ്രീജിത്ത് പ്രതികരിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ എണ്ണൂറോളം ദിവസങ്ങളായി ശ്രീജിത്ത് സമരത്തിലാണ്. ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് സമരം.