തിരുവനന്തപുരം: മരുമകളെ സ്റ്റാഫാക്കിയത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന് മുന്‍മന്ത്രി പി.കെ ശ്രീമതി. സിപിഎമ്മിലെ ബന്ധുനിയമന വിവാദം രൂക്ഷമാകുന്നതിനിടെയാണ് വിഷയത്തില്‍ ശ്രീമതി മൗനം വെടിഞ്ഞത്. ബന്ധുക്കളെ മന്ത്രി മന്ദിരത്തില്‍ നിയമിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. എന്നാല്‍ വിമര്‍ശനം തനിക്കു നേരെ മാത്രമാണ് ഉണ്ടാകുന്നതെന്നും ശ്രീമതി പറഞ്ഞു. മകന്റെ ഭാര്യ പെന്‍ഷന് അപേക്ഷിച്ചിട്ടുപോലുമില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം പ്രതികരണമറിയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീമതിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് പോസ്റ്റ് അപ്രത്യക്ഷമായത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി.