തൊടുപുഴ: ദേവികുളം സബ് കളക്ടര്‍ എന്ന പേരിലുള്ള ഫേസ് ബുക്ക് പേജ് തന്റേതല്ലെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ വ്യക്തമാക്കി. പേജിനെക്കുറിച്ച് ഫേസ്ബുക്ക് അധികൃതരെ അറിയിച്ചതായും ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. ഈ പേജിലൂടെ വരുന്ന പോസ്റ്റുകള്‍ക്ക് താന്‍ ഉത്തരവാദിയല്ല. സംസ്ഥാന സര്‍ക്കാരിനെയും രാഷ്ട്രീയ നേതാക്കളെയും കളിയാക്കുന്ന നിരവധി പോസ്റ്റുകളാണ് ദേവികുളം സബ് കളകടര്‍ എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെടുന്നത്. സബ് കളക്ടര്‍ ദേവികുളം എന്നതാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജെന്നും അദ്ദേഹം തന്റെ സ്വന്തം പേജിലൂടെ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: