സിനിമാ താരം ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റിയ സക്കറിയയാണ് വധു. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ സിനിമ മേഖലയിലെയടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.

2012ല്‍ പ്രണയം സിനിമയിലൂടെയാണ് ശ്രീനാഥ് മലയാള സിനിമയില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് 22 മെയില്‍ കോട്ടയം, ഹണിബീ, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങി 20ഓളം സിനിമകളില്‍ വേഷമിട്ടു. അനുരാഗ കരിക്കിന്‍ വെള്ളമാണ് അവസാനമായി അഭിനയിച്ച ചിത്രം. ഹണീബി-2ന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. 2