ആഡംബര കപ്പലിൽ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ഷാരൂഖ് ഖാന്റെ മുംബൈയിലെ വീട്ടിൽ എൻ സി ബി റെയ്ഡ്. മകനെ കാണാൻ ഷാരൂഖ് ഖാൻ ഇന്ന് രാവിലെയോടെ ജയിലിൽ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എൻ സി ബി സംഘം ഷാരൂഖ് ഖാന്റെ വീട്ടിൽ റൈഡിന് എത്തിയിരിക്കുന്നത്. 

ബോളിവുഡ് യുവനടിയായ അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി സംഘം റൈഡിന് എത്തിയിട്ടുണ്ട്. ഇവരോട് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ചോദ്യംചെയ്യലിന് ഹാജരാകണമെന്നും എൻ സി ബി സംഘം നിർദേശിച്ചിട്ടുണ്ട്. നടിയുടെ ഫോൺ പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

  ലഹരി പാർട്ടി സംബന്ധിച്ച് ആര്യൻ ഖാൻ യുവനടിയുമായ വാട്സാപ്പിലൂടെ ചാറ്റ് നടത്തിയതായി എൻ സി ബി കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ആര്യൻ ഖാൻ ചില ലഹരി മരുന്ന് ഇടപാടുകാരുമായി നടത്തിയ ചാറ്റുകളും എൻ സി ബി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. കഴിഞ്ഞ ഒക്ടോബർ രണ്ടിന് ആയിരുന്നു മുംബൈയിൽ നിന്ന് ആഡംബര കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയത്.