X
    Categories: MoreViews

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലം അന്തിമമായി വിലയിരുത്തി.

ഗ്രേസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 96.59 ആയിരുന്നു വിജയശതമാനം. ഇത്തവണ 85277 പേര്‍ക്ക് വിവിധ വിഭാഗങ്ങളില്‍ ഗ്രേസ് മാര്‍ക്ക് കിട്ടിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ ഏഴായിരത്തിലധികം പേര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് കിട്ടിയത്. പ്ലസ്ടു പരീക്ഷാഫലം 12 ന്പ്രഖ്യാപിക്കാനാണ് സാധ്യത.

ഫലപ്രഖ്യാപനത്തിന് ശേഷം www. results.itschool.gov.in എന്ന വെബ് സൈറ്റിലൂടെയും sapahalam2017 മൊബൈല്‍ ആപ്പ് വഴിയും ഫലം അറിയാന്‍ കഴിയും.

chandrika: