kerala
ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുക, ധര്ണ നടത്തി
2004 മുതല് സര്ക്കാര് സര്വീസില് ഇടവിട്ട് ജോലി ചെയ്യിച്ചിട്ടും സ്ഥിരപ്പെടുത്താത്ത സംസ്ഥന സര്ക്കാര് നയത്തിനെതിരെ ഭിന്ന ശേഷിക്കാരുടെ സംഘടന സെക്രട്ടറിയേറ്റ് പടിക്കല് ധര്ണ നടത്തി.

2004 മുതല് സര്ക്കാര് സര്വീസില് ഇടവിട്ട് ജോലി ചെയ്യിച്ചിട്ടും സ്ഥിരപ്പെടുത്താത്ത സംസ്ഥന സര്ക്കാര് നയത്തിനെതിരെ ഭിന്ന ശേഷിക്കാരുടെ സംഘടന സെക്രട്ടറിയേറ്റ് പടിക്കല് ധര്ണ നടത്തി.
179 ദിവസം ജോലി ചെയ്യിച്ച ശേഷം പിരിച്ചുവിടുന്ന അവസ്ഥ ഭിന്നശേഷിക്കാരോടുള്ള അവഗണനയാണ്. ഇതിനെതിരെ നടന്ന സൂചനാ സമരം മുന് എം.പി പന്യന് രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി നൂറുകണക്കിന് ഭിന്നശേഷിക്കാര് പങ്കെടുത്തു.
kerala
തൃശൂരിലെ വോട്ടര് പട്ടിക ക്രമക്കേട്; കൂടുതല് തെളിവുകള് പുറത്ത്
പൂങ്കുന്നത്തെ ക്യാപിറ്റല് വില്ലേജ് അപ്പാര്ട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റില് കൂട്ടിചേര്ത്തത് ഒമ്പത് വോട്ടുകളാണ്.

തൃശൂരിലെ വോട്ടര് പട്ടിക ക്രമക്കേടില് കൂടുതല് തെളിവുകള് ലഭിച്ചു. പൂങ്കുന്നത്തെ ക്യാപിറ്റല് വില്ലേജ് അപ്പാര്ട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റില് കൂട്ടിചേര്ത്തത് ഒമ്പത് വോട്ടുകളാണ്. എന്നാല് ഈ വോട്ടുകള് ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിലെ താമസക്കാര് പറഞ്ഞു. വീട്ടില് തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നത്. ബാക്കിയുള്ളവ ആര് എങ്ങനെ ചേര്ത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കി.
സംഭവത്തില്, വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയല്വാസികളും രംഗത്തെത്തി. കഴിഞ്ഞതവണയും കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. വോട്ടര് പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വര്ഷങ്ങളായി ക്യാപ്പിറ്റല് വില്ലേജില് താമസിക്കുന്നയാള് പറഞ്ഞു.
kerala
ആലുവയില് നിന്നും കാണാതായ സ്കൂള് കുട്ടികളെ കണ്ടെത്തി
ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.

ആലുവയില് നിന്നും കാണാതായ സ്കൂള് കുട്ടികളെ കണ്ടെത്തി. ഇന്നലെ വൈകീട്ട് നാല് മണി മുതല് കാണാതായ കുട്ടികളെ ആലുവ ദേശത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടികളുടെ സൈക്കിളുകളും ബാഗുകളും കാണാനുണ്ടായിരുന്നില്ല.
കാണാതായ വിദ്യാര്ഥികള് നാടുവിടുകയാണെന്ന് എഴുതിയ കത്ത് കണ്ടെടുക്കുകയും ചെയ്തിരുന്നു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.
kerala
തൃശൂരില് ആംബുലന്സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം
അപകടത്തില് ഏഴുപേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരില് രണ്ടുപേരുടെ നില ഗുരുതരമാണ്.

തൃശൂരിലെ കുന്നംകുളത്ത് ആംബുലന്സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ആംബുലന്സിലെ രോഗി കുഞ്ഞിരാമന് (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. അപകടത്തില് ഏഴുപേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരില് രണ്ടുപേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില് ആംബുലന്സ് മറിഞ്ഞു.
ചികിത്സകഴിഞ്ഞ് ആശുപത്രിയില് നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറും ആംബുലന്സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആംബുലന്സില് ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്വതിക്കെതിരെ വിമര്ശനവുമായി വനിതാ അംഗങ്ങള്
-
kerala3 days ago
വിദ്യാര്ത്ഥിനിയെ പീഡിപ്പിക്കാന് ശ്രമം: അസം സ്വദേശി പിടിയില്
-
News3 days ago
ഫിഫ റാങ്കിങ്ങില് മുന്നേറി ഇന്ത്യന് വനിതകള്
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര് ഒരു മൈല് എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
News3 days ago
ഗസ്സ നഗരം പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രാഈല് സുരക്ഷാ കാബിനറ്റ് അംഗീകാരം നല്കി
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള് മരിച്ചു