Connect with us

kerala

നാല് ദിവസമായി പട്ടിണി; പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്

അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്

Published

on

മലപ്പുറം: പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. പട്ടിണി കാരണമാണ് പൂച്ചയെ പച്ചയ്ക്ക് തിന്നതെന്ന് യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് പൊലീസിനോട് യുവാവ് വെളിപ്പെടുത്തി. ഇദ്ദേഹം അസം സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന വിവരം. പോലീസെത്തി ഭക്ഷണം വാങ്ങിച്ചു നൽകിയതോടെ യുവാവ് അപ്രത്യക്ഷനാവുകയായിരുന്നു. ഇദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

kerala

കടലാക്രമണമുള്ള കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ല’; മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Published

on

എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചെല്ലാനം മല്‍സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധക്കാര്‍ എത്തി.

അതേസമയം പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നബാധിത മേഖലകള്‍ സന്ദര്‍ശിക്കാതെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനൊപ്പം വേദി പങ്കിടുന്നതിലും വിമര്‍ശനമുണ്ട്.

പരിപാടി പേരിന് വേണ്ടി മാത്രം നടത്തുന്നതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Continue Reading

kerala

രോഗം വന്നിട്ടും കുഞ്ഞിനെ ചികിത്സിച്ചില്ല; ഒരു വയസുകാരന്റെ മരണത്തില്‍ അന്വേഷണം

അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്.

Published

on

മലപ്പുറം കാടാമ്പുഴയില്‍ രോഗം വന്നിട്ടും ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം. അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്.

കുഞ്ഞിന് കൃത്യമായ ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നാണ് പരാതി. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം ഉയരുന്നത്.

Continue Reading

kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 440 രൂപയുടെ ഇടിവ്

ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് വില 440 രൂപ കുറഞ്ഞ് 71,440 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 8930 രൂപയായാണ് വില കുറഞ്ഞത്.

ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമാകുന്നത്. യു.എസ്-ചൈന വ്യാപര യുദ്ധം അയയുന്നതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാനകാരണം. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ രണ്ട് ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,277.17 ഡോളറായാണ് കുറഞ്ഞത്. മെയ് 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുന്നത്. 2.8 ശതമാനം ഇടിവാണ് വിലയില്‍ ഉണ്ടായത്.

യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കും ഇടിഞ്ഞു. യു.എസും ചൈനയും തമ്മില്‍ അടുത്തയാഴ്ചയോടെ പുതിയ വ്യാപാര കരാര്‍ നിലവില്‍ വരുമെന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

Continue Reading

Trending