Connect with us

kerala

എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് സംഘടന പിരിച്ചുവിടുന്നതിന്റെ ആവശ്യകതയെക്കുറിച്ച്: രമേശ് ചെന്നിത്തല

കേരളത്തിലെ കാമ്പസുകളില്‍ റാഗിങ് എന്ന പേരില്‍ എസ്എഫ്‌ഐ നടത്തുന്ന കൊടും പീഡനത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെന്ന് രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരത്ത് ചേര്‍ന്ന എസ്എഫ്‌ഐയുടെ 35ാം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് സംഘടന പിരിച്ചുവിടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാമ്പസുകളില്‍ റാഗിങ് എന്ന പേരില്‍ എസ്എഫ്‌ഐ നടത്തുന്ന കൊടും പീഡനത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എസ്എഫ്‌ഐ നടത്തുന്ന ക്രൂരതകള്‍ക്ക് കണ്ണുമടച്ചു പിന്തുണ നല്‍കുന്ന മുഖ്യമന്ത്രി എന്തു സന്ദേശമാണ് കേരളത്തിലെ ജനതയ്ക്ക് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത് ഭീകര പ്രവര്‍ത്തനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ നടന്ന അതിഭീകര റാഗിങ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്എഫ്‌ഐയുടെ അതാത് കോളേജുകളുടെ നേതൃത്വമാണ് ഈ പീഡനത്തെ നയിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ അതിക്രൂരമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത് അവിടുത്തെ എസ്എഫ്‌ഐയാണെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് സിപിഎം നേതൃത്വവും സര്‍ക്കാരുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിദ്ധാര്‍ത്ഥന ആക്രമിച്ച എസ്എഫ്‌ഐ നേതാക്കന്മാര്‍ക്ക് തുടര്‍ പഠനത്തിനുള്ള അവസരം നല്‍കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന അതിഭീകര റാഗിങും ഇതിന്റെ തുടര്‍ച്ചയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ കേസിലെ പ്രതികളെ സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജാതി അധിക്ഷേപത്തെയും കള്ള സര്‍ട്ടിഫിക്കറ്റിനെയും ന്യായീകരിക്കുന്ന നേതൃത്വമാണ് എസ്എഫ്‌ഐക്ക് ഉള്ളതെന്നും ഇത്തരമൊരു നേതൃത്വം എസ്എഫ്‌ഐയ്ക്കു നിലനില്‍ക്കുന്നത് സിപിഎമ്മിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടുകൂടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടത് പോലെ എസ്എഫ്‌ഐ സംഘടന പിരിച്ചുവിടുന്നതാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്

ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു.

Published

on

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. വെച്ചൂച്ചിറി സി.എം.എസ് സ്‌കൂളിന് സമീപം വിദ്യാര്‍ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹെലീന സാന്റാ ബിജുവിനെ ട്യൂഷന് പോകും വഴി അക്രമിക്കുകയായിരുന്നു. കുട്ടിയെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നില്‍ക്കുകയായിരുന്ന വ്യാപാരിയെയും നായ ആക്രമിച്ചത്.

ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു. പരുക്കേറ്റവരില്‍ രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേയ്ക്കും മാറ്റി. ബാക്കിയുള്ളവര്‍ വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി.

Continue Reading

kerala

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.

Published

on

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിന് പിന്നാലെ കണ്ണൂര്‍ ജയിലിലെ എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ വകുപ്പിന്റെ സിസ്റ്റം മുഴുവന്‍ തകരാറിലായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആഴ്ചകള്‍ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികള്‍ മുറിച്ചത് അറിയാതിരുന്നതും, സെല്ലിനുള്ളിലേക്ക് കൂടുതല്‍ തുണികള്‍ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും വീഴ്ച്ച വ്യക്തമാക്കുന്നത്. ജയില്‍ ചാടിയ ദിവസം രാത്രി പരിശോധന രേഖകളില്‍ ഒതുങ്ങി. രണ്ടുമണിക്കൂര്‍ ഇടപെട്ട് സെല്‍ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

Continue Reading

kerala

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്വകാര്യ ബസ് ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസം

അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു.

Published

on

പത്തനംതിട്ടയില്‍ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസമെന്ന് പരാതി. അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു. പുല്ലാടിന് സമീപം ചാലുവാതുക്കല്‍ എന്ന സ്ഥലത്ത് വൈകിട്ടോടെയാണ് സംഭവം.

മല്ലപ്പള്ളി ഡിപ്പോയിലെ കോഴഞ്ചേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഗ്ലോബല്‍ എന്ന പേരിലുള്ള സ്വകാര്യബസ് ഇടിക്കുകയായിരുന്നു. പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് അദ്ദേഹത്തെ തള്ളിമാറ്റി സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ഉള്ളില്‍ കയറുകയും ബസ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തിടുകയും ചെയ്തു. ഇതിന് പിന്നാലെ സ്വകാര്യ ബസുമായി കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതോടെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ റോഡിലിരുന്ന് സ്വകാര്യബസ് പോകുന്നത് തടഞ്ഞു.
തുടര്‍ന്ന് കീഴ്‌വായ്പൂര് പോലീസ് സ്വകാര്യ ബസും ഡ്രൈവറിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Continue Reading

Trending