അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ സെഷനില്‍ കൊമ്പുകോര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്ക്‌സും.

https://twitter.com/CloudyMahesh/status/1367345903401496579

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് സ്‌റ്റോക്ക്‌സ് ക്രീസിലെത്തുന്നത്. തനിക്കെതിരേ ഒരു ബൗണ്‍സര്‍ എറിഞ്ഞ സിറാജിനു നേരെ സ്‌റ്റോക്ക്‌സ് എന്തോ പറഞ്ഞു. സിറാജും തിരിച്ചടിച്ചു.

ഇതിനു പിന്നാലെയാണ് തന്റെ ബൗളറോട് എന്തോ പറഞ്ഞ സ്‌റ്റോക്ക്‌സിനു നേരെ കോലി തിരിഞ്ഞത്. ഓവര്‍ കഴിഞ്ഞതിനു പിന്നാലെ കോലിയും സ്‌റ്റോക്ക്‌സും മൈതാന മധ്യത്ത് കുറച്ച് നേരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി.

ഒടുവില്‍ അമ്പയര്‍ വീരേന്ദര്‍ ശര്‍മ്മ എത്തിയാണ് ഇരുവരെയും രണ്ടു വഴിക്കാക്കിയത്.