ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയം പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ ഓഹരി വിപണിക്ക് തകര്‍ച്ച. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 79.08 പോയിന്റ് നഷ്ടത്തില്‍ 31592.03ലാണ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 26.20 താഴ്ന്ന് 9,888.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബി.എസ്.ഇയിലെ 1151 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. എസ്ബിഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്പ്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐ.ടി.സി, സണ്‍ ഫാര്‍മ തുടങ്ങിയവ വന്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1500 കമ്പനികളുടെ ഓഹരികള്‍ക്ക് നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കാനായി. അവസാന മണിക്കൂറിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ഓഹരികളെ നഷ്ടത്തിലാക്കിയത്.