kerala
തെരുവുനായ നിയന്ത്രണം; കേന്ദ്ര ചട്ടങ്ങളില്‍ ഭേദഗതി വേണം: മന്ത്രി എം ബി രാജേഷ്
തെരുവുനായ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ കേന്ദ്ര ചട്ടങ്ങളില്‍ ഭേദഗതി വേണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.
തെരുവുനായ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ കേന്ദ്ര ചട്ടങ്ങളില്‍ ഭേദഗതി വേണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മലപ്പുറം പ്ലാനിങ് സെക്രട്ടറിയേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള കേന്ദ്ര നിയമം തെരുവുനായ നിയന്ത്രണത്തിന് ഒട്ടും പര്യാപ്തമല്ല. 2001 ല്‍ കൊണ്ടു വന്ന നിയമം തെരുവുനായ നിയന്ത്രണം ദുഷ്കരമാക്കുന്നതായിരുന്നു. 2023 മാര്‍ച്ചില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ തെരുവുനായ നിയന്ത്രണം അസാധ്യമാക്കുന്ന സ്ഥിതിവിശേഷമാണുണ്ടായത്. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കുന്ന സി.ആര്.പി.സി 133 എഫിന്റെ അടിസ്ഥാനത്തില്‍ തെരുവുനായകളെ കൊല്ലാനുള്ള സാധ്യത സര്‍ക്കാര്‍ ആലോചിക്കും. തെരുവുനായ വന്ധ്യംകരണത്തിനുള്ള നിര്‍വഹണ ഏജന്‍സിയായി കുടുംബശ്രീയെ തിരിച്ചു കൊണ്ട് വരുന്നതിനും സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി പറഞ്ഞു.
തെരുവുനായ നിയന്ത്രണം ഫലപ്രദമാകാന്‍ കേന്ദ്ര ചട്ടങ്ങളില്‍ അടിമുടി മാറ്റം അനിവാര്യമാണ്. ഈ വര്‍ഷം ചട്ടത്തില്‍ ഭേദഗതി വരുത്തിയതോടെ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുകയാണ് ഉണ്ടായത്. എ ബി സി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ സെര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊജക്ട് റെക്കഗനൈസേഷന്‍, ഓരോ കേന്ദ്രങ്ങളിലും ചുരുങ്ങിയത് 2,000 ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടര്‍മാരുടെ സേവനം, ഓപ്പറേഷന് തീയേറ്റര്‍, പ്രീ ഓപ്പറേറ്റീവ്-പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ തുടങ്ങിയവ ഉറപ്പാക്കണം. സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തി ചുരുങ്ങിയത് 30 ദിവസം സൂക്ഷിക്കണം. ശരിയായി നിര്‍മിച്ച പാചകപ്പുര, ഐസൊലേഷന്‍ വാര്‍ഡ്, റഫ്രിജറേറ്റര്‍, നീക്കം ചെയ്ത അവയവങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവ വേണം. അവയവങ്ങള്‍ നാലംഗ സമിതി രാണ്ടാഴ്ച കൂടുമ്പോള്‍ എണ്ണിത്തിട്ടപ്പെടുത്തണം. ആറ് വയസ്സിന് താഴെയുള്ള നായകളെയും കുട്ടികളുള്ള പട്ടികളെയും പിടികൂടാന്‍ പാടില്ല തുടങ്ങിയ അപ്രായോഗിക നിര്ദ്ദേശങ്ങടങ്ങിയ പുതുക്കിയ ചട്ടങ്ങളാണ് 2023 മാര്‍ച്ച് പത്തിന് നിലവില്‍ വന്നത്. ഇവ പാലിച്ച് എ ബി സി കേന്ദ്രങ്ങള്‍ തുടങ്ങല്‍ സാധ്യമാകാത്ത അവസ്ഥയാണ്. ഇതിനകത്ത് നിന്നുകൊണ്ട് പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 2022 സെപ്തംബര്‍ ഒന്ന് മുതല്‍ 2023 ജൂണ്‍ 11 വരെ 4,70,534 വളര്‍ത്തു നായകളെ വാക്സിനേറ്റ് ചെയ്യാന്‍ സാധിച്ചു. നേരത്തെ കുടുംബശ്രീക്ക് തെരുവുനായ വന്ധ്യംകരണത്തിനുള്ള നിര്‍വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നു. എട്ട് ജില്ലകളില്‍ ഇവരുടെ പ്രവര്‍ത്തനം സജീവമായിരുന്നു. ഇവിടെ 2017 മുതല്‍ 2021 വരെ 79,426 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്താന്‍ കടുംബശ്രീക്ക് സാധിച്ചു. എന്നാല്‍ 2021ല്‍ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കുടുംബശ്രീയുടെ ഈ അംഗീകാരം എടുത്തുകളഞ്ഞു. ഇതോടെയാണ് വന്ധ്യംകരണം പ്രതിസന്ധിയിലായത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ നടപടികളുണ്ടായില്ല. ഈ വിലക്ക് നീക്കാനും കോടതിയെ സമീപിക്കും. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കുന്ന സി ആര് പി സി 133 എഫിന്റെ അടിസ്ഥാനത്തില്‍ തെരുവുനായകളെ കൊല്ലാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഉപാധികളോടെ മാത്രമെ ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രവര്‍ത്തികമാക്കുകയൊള്ളു. നിലവില്‍ 428 പേര്‍ക്ക് നായപിടുത്തത്തിന് പരിശീലനം നല്‍കിയിട്ടുണ്ട്. 1000 പേര്‍ക്ക് കൂടി ഉടന്‍ പരിശീലനം നല്‍കും.. തദ്ദേശസ്ഥാപനങ്ങളില്‍ യുദ്ധകാലടിസ്ഥാനത്തില്‍ എ.ബി.സി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിന് സ്ഥലം കണ്ടെത്താനും എതിര്‍പ്പ് ഒഴിവാക്കാനും ആവശ്യമെങ്കില്‍ പോലീസിന്റെ സഹായവും നല്‍കും. എ.ബി.സി കേന്ദ്രങ്ങളൊരുക്കാന്‍ തദ്ദേശസ്ഥാനങ്ങള്‍ക്ക് 10.36 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. തുക നീക്കിവെക്കാത്തവര്‍ക്ക് പദ്ധതി ഭേദഗതി വരുത്തി തുക അടിയന്തരമായി നീക്കിവെക്കാനും അനുമതി നല്‍കിയിട്ടുണ്ട്. അറവ് മാലിന്യം പൊതു സ്ഥലത്ത് തള്ളുന്നത് കര്‍ശനമായി നിരോധിക്കും. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഇക്കാര്യം പരിശോധിച്ച് കര്‍ശനമായി നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി
ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്കാന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india11 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

