Connect with us

india

പ്രതിഷേധം ശക്തമാക്കി ലക്ഷദ്വീപ് ജനത; ഏഴിന് ജനകീയ നിരാഹാര സമരം

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിനെ കേന്ദ്രം ഉടന്‍ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം

Published

on

കൊച്ചി: അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറം, കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം ഏഴിന് എല്ലാ ദ്വീപുകളിലും ജനകീയ നിരാഹാര സമരം നടത്തും. ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങളും വീട്ടിലിരുന്ന് 12 മണിക്കൂര്‍ നിരാഹാരം സമരത്തില്‍ പങ്കെടുക്കുമെന്ന് യോഗത്തിന് ശേഷം ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിനെ കേന്ദ്രം ഉടന്‍ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

ജനകീയ പ്രക്ഷോഭം വിജയിപ്പിക്കുന്നതിനും തുടര്‍ സമരങ്ങള്‍ ആസുത്രണം ചെയ്യുന്നതിനും എല്ലാ ദ്വീപുകളിലും കോര്‍ കമ്മിറ്റി മാതൃകയില്‍ സബ് കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ജൂണ്‍ അഞ്ചിനകം വില്ലേജ് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ ഓരോ ദ്വീപിലും സബ് കമ്മിറ്റി രൂപീകരിക്കും. നിയമ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ലീഗല്‍ സെല്ലിന് രൂപം നല്‍കി.

ലക്ഷദ്വീപിലെയും കേരളത്തിലെയും മുതിര്‍ന്ന അഭിഭാഷകരെ സെല്ലില്‍ ഉള്‍പ്പെടുത്തി. മുന്‍ എംപിയും ലക്ഷദ്വീപ് കോണ്‍ഗ്രസ് പ്രസിഡന്റുമായ ഹംദുള്ള സഈദ്, മുന്‍ എംപി ഡോ.പി.പി കോയ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു.സി.കെ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹസന്‍ ബഡുമുക്കാഗോത്തി, കോര്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഡോ.കെ.പി മുഹമ്മദ് സാദിഖ്, ഡെപ്യൂട്ടി കണ്‍വീനര്‍മാരായ സി.ടി നജ്മുദ്ദീന്‍, കോമളം കോയാ, അഡ്വ.ആറ്റബി, അലി അക്ബര്‍, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ കെ.പി സലീം തുടങ്ങിയവര്‍ കൊച്ചിയിലും, ഓണ്‍ലൈനിലുമായി യോഗത്തില്‍ സംബന്ധിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ശിവസേനയ്ക്ക് സീറ്റ് നല്‍കിയതില്‍ രോഷം; മുംബൈയിലെ ബിജെപിയില്‍ പൊട്ടിത്തെറി, പ്രതിഷേധവും കൂട്ടരാജിയും

താനെ ജില്ലാ ബി.ജെ.പി ഭാരവാഹികളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയ്ക്ക് രാജിക്കത്ത് അയച്ചു.

Published

on

ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ വന്‍ പ്രതിസന്ധി. ശിവസേനയ്ക്ക് നല്‍കിയ താനെ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കൂട്ടരാജി. താനെ ജില്ലാ ബി.ജെ.പി ഭാരവാഹികളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയ്ക്ക് രാജിക്കത്ത് അയച്ചു. മുംബൈ മേഖയിലെ മൂന്ന് മണ്ഡലങ്ങളടക്കം മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 15 സീറ്റുകളാണ് നല്‍കിയിരുന്നത്.

താനെ അടക്കമുള്ള സീറ്റുകള്‍ ശിവസേനയ്ക്ക് വിട്ട് നല്‍കിയതും അവരുടെ സ്ഥാനാര്‍ഥികളെ ചൊല്ലിയും ബി.ജെ.പിക്കുള്ളില്‍ വലിയ അസ്വരാസ്യങ്ങളാണ് സൃഷ്ടിച്ചുള്ളത്. താനെ മണ്ഡലത്തില്‍ ബിജെപി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനഘട്ട ചര്‍ച്ചയില്‍ ഈ സീറ്റ് ഷിന്ദേവിഭാഗം നേടിയെടുക്കുകയായിരുന്നു. മുന്‍ താനെ മേയര്‍ നരേഷ് മാസ്‌കെയെ ആണ് ശിവസേന ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. അദ്ദേഹത്തിനെതിരെ ബിജെപി താനെ ഘടകം ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.

പകരം മുതിര്‍ന്ന നേതാവ് ഗണേഷ് നായിക്കിന്റെ മകന്‍ സഞ്ജീവ് നായിക്കിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. നായിക്ക് അനുയായികള്‍ മുംബൈയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രതിഷേധം നടത്തി. പ്രവര്‍ത്തകരുടെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.

താനെയെ കൂടാതെ മുംബൈ സൗത്തിലും മുംബൈ നോര്‍ത്ത് വെസ്റ്റിലുമുള്ള ശിവസേന സ്ഥാനാര്‍ഥികള്‍ക്കെതിരെയും ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ട്. മുംബൈ സൗത്തില്‍ യാമിനി ജാദവും മുംബൈ നോര്‍ത്ത് വെസ്റ്റില്‍ രവീന്ദ്ര വൈകാറിനെയുമാണ് ശിവസേന സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. ഇരുവരും അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരാണെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

മഹാരാഷ്ട്രയിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ ബിജെപിക്ക് മത്സരിക്കാന്‍ 28 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ശിവസേന 15 സീറ്റുകളിലും ഉപമുഖ്യമന്ത്രി അജിത്പവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പി. നാല്‌സീറ്റുകളിലും മത്സരിക്കും. പര്‍ഭനി മണ്ഡലത്തില്‍ സ്വതന്ത്രനെ സഖ്യം പിന്തുണയ്ക്കാനുമാണ് തീരുമാനം. 2022 ജൂണില്‍ ശിവസേന പിളര്‍ന്നപ്പോള്‍ ഷിന്ദേയോടൊപ്പം 13 എം.പി.മാര്‍ പോയിരുന്നു. പാര്‍ട്ടിക്ക് 2 മണ്ഡലങ്ങള്‍ കൂടി അധികമായി ലഭിച്ചിട്ടുണ്ട്.

 

Continue Reading

india

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.

Published

on

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. റായ്ബറേലിയില്‍ വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്. വയനാട് ലോക്‌സഭാ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്.

 

Continue Reading

india

ബ്രിജ് ഭുഷണിന്റെ മകന്റെ സ്ഥനാര്‍ഥിത്വം; വിമര്‍ശനവുമായി പ്രതിപക്ഷം

ബ്രിജ് ഭുഷണ്‍ ശരണ്‍ സിങ്ങിനെ അദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന മുന്‍ ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭുഷണിന്റെ് മകന്‍ കരണ്‍ ഭുഷണ്‍ സിങ്ങിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷം.
ബ്രിജ് ഭുഷണ്‍ ശരണ്‍ സിങ്ങിനെ അദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

സ്ത്രീകള്‍ക്ക് ഇങ്ങനെ നീത നല്‍കുന്നതി നെക്കുറിച്ചാണോ നങ്ങള്‍ സംസാരിക്കുന്ന തെന്ന് സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ചു കൊണ്ട് ശിവസേന എം.പി പ്രിയങ്ക ചതുര്‍ വേദി ചോദിച്ചു.ജനങ്ങളെ കബളിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗികാ തിക്രമത്തെ അപലപിക്കാന്‍ ബി.ജെ.പി തയാറല്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ടി.എം.സി രാജ്യസഭ എം.പി സാരിക ഘോഷ് പറഞ്ഞു കരണ്‍ സിങിന് ബി.ജെ.പി ടിക്കറ്റ് നല്‍കിയത് ലജ്ജാകരവും അപമാനകരവുമാണ്.നാരി ശക്തി,നാരി സമ്മാന്, ബേട്ടി ബച്ചാവോ എന്ന ബി.ജെ.പിയുടെ മുദ്രാവാക്യങ്ങളെല്ലാം പൊളളയും വ്യാജവുമാണെന്നും സാഗരികഘോശഷ് പറഞ്ഞു.

 

Continue Reading

Trending