kerala
ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു; സംഭവം വീടിന്റെ ടെറസിന് മുകളിൽ നിൽക്കുന്നതിനിടെ
കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് ടെറസിന് മുകളിൽ വീണുകിടക്കുന്ന നിലയിൽ കുട്ടിയെ വീട്ടുകാർ കണ്ടെത്തിയത്
കോട്ടക്കൽ ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് അടുത്ത് താമസിക്കുന്ന ഓട്ടോ ഡ്രൈവർ അൻസാർ എന്നവരുടെ മകൻ ഹാദിഹസ്സൻ ഇടി മിന്നലേറ്റ് മരണപ്പെട്ടു. 13 വയസായിരുന്നു.
ടെറസിന് മുകളിൽ നിൽക്കുകയായിരുന്ന കുട്ടിക്ക് മിന്നലേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് ടെറസിന് മുകളിൽ വീണുകിടക്കുന്ന നിലയിൽ കുട്ടിയെ വീട്ടുകാർ കണ്ടെത്തിയത്.
പറപ്പൂർ ഐ.യു.എച്ച്.എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പ്പിറ്റൽ മോർച്ചറയിൽ.
kerala
നടിയെ ആക്രമിച്ച കേസ്: കോടതിവിധിയെ മാനിക്കുന്നുവെന്ന് ആസിഫ് അലി; അതിജീവിതയ്ക്ക് നീതി ലഭിക്കണം
കോടതി വിധിയെ പൂര്‍ണമായും മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നതാണു തന്റേതായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍ നടന്‍ ആസിഫ് അലി പ്രതികരിച്ചു. കോടതി വിധിയെ പൂര്‍ണമായും മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നതാണു തന്റേതായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഏത് സമയത്തും അതിജീവിതയ്‌ക്കൊപ്പമാണ്’അതിജീവിത തന്റെ സഹപ്രവര്‍ത്തകയും ഏറെ അടുത്ത സുഹൃത്തുമാണെന്നും, അവര്‍ അനുഭവിച്ച വേദനയ്ക്ക് എന്ത് പകരം കൊടുത്താലും മതിയാവില്ലെന്നും ആസിഫ് പറഞ്ഞു.
‘വിധി എന്താണെങ്കിലും സ്വീകരിക്കണം. അതിനെ കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. ഞാന്‍ എപ്പോഴും അതിജീവിതക്കൊപ്പമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസിലെ ശിക്ഷയെയും വിധിയെയും കുറിച്ച് അഭിപ്രായപ്പെടുന്നത് ഉചിതമല്ലെന്നും, മുന്‍പ് അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടതായി ആസിഫ് വ്യക്തമാക്കി. ആരോപിതനെ പുറത്താക്കിയിട്ടുണ്ടെങ്കില്‍, അതിനനുസരിച്ചുള്ള നടപടികള്‍ സംഘടന കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെതിരായ ഗൂഢാലോചനക്കും തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ക്കും തെളിവില്ലെന്ന് കണ്ടെത്തി. ഒന്ന് മുതല്‍ ആറുവരെ പ്രതികള്‍ എന്‍. എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇവര്‍ക്കെതിരായ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായതായി കോടതി വ്യക്തമാക്കി.
kerala
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യശ്രമം; പിതാവ് കസ്റ്റഡിയില്‍
പിതാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ജീവന്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നെയ്യാറ്റിന്‍കര: സ്ഥിരമായ വീടിനകത്തെ പീഡനമാണ് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ചത്. പിതാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ജീവന്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വര്‍ഷമായി മദ്യപാനിയായ പിതാവ് ഭാര്യയെയും ഏക മകളെയും മര്‍ദിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു.
അര്‍ധരാത്രികളില്‍ വീടിന് പുറത്ത് ഇറക്കി വിടുന്നതടക്കമുള്ള പീഡനങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ ദിവസവും നടന്ന മര്‍ദനശേഷമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യശ്രമം നടത്തിയത്. മാതാവിനും തലയിലും കയ്യിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍, നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷന്‍, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലേക്കു പലതവണ പരാതിപ്പെട്ടിട്ടും യാതൊരു ഫലപ്രദ ഇടപെടലും നടന്നില്ലെന്ന് പെണ്‍കുട്ടി ബന്ധുവിനയച്ച ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. പിതാവ് പഠിക്കാന്‍ പോലും അനുവദിച്ചില്ലെന്നും, സ്‌കൂളില്‍ പോകുന്നത് വിലക്കുകയും പുസ്തകങ്ങള്‍ കീറിക്കളയുകയും ചെയ്തുവെന്നും അവള്‍ സന്ദേശത്തില്‍ വെളിപ്പെടുത്തി.
ദേശീയ പാതയ്ക്കായി ഏറ്റെടുത്ത കുടുംബസ്ഥലത്തിന്റെ 16.50 ലക്ഷം രൂപയും ഭര്‍ത്താവ് നശിപ്പിച്ചുവെന്ന് ഭാര്യ ആരോപിച്ചു. ഇതിന് പിന്നാലെയാണ് റോഡരികിലെ മൂന്നര സെന്റ് കൂടി വില്‍ക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതും അതിനെതിരെ സ്ത്രീ പ്രതികരിച്ചതോടെ മര്‍ദനം ശക്തമായതുമെന്നാണ് പരാതി. പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറില്‍ സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്
രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ മെച്ചപ്പെട്ട പോളിംഗ്. സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 13.1ശതമാനവും കൊല്ലം കോര്‍പ്പറേഷനില്‍ 13.4ശതമാനവും കൊച്ചി കോര്‍പ്പറേഷനില്‍ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.
-
india17 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala19 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
india16 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

