പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതംഗ വിദ്യാര്‍ത്ഥി സംഘം ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. കോതമംഗലം കുട്ടമ്പുഴ കുറ്റിയാംചാല്‍ ആനക്കയം പുഴയില്‍ കുളിക്കാനിറങ്ങിയ ഈറോഡ് വെങ്കിടേശ്വര പോളിടെക്‌നിക് വിദ്യാര്‍്ത്ഥിയും ആലപ്പുഴ കായംകുളം സ്വദേശിയുമായ ആദര്‍ശാണ്(19) മരിച്ചത്. ഈറോഡില്‍ നിന്നും കുട്ടമ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് പുഴയിലിറങ്ങിയത്. ആദര്‍ശുള്‍പ്പെടെ മൂന്നു പേര്‍ പുഴ നീന്തി കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ സമീപവാസി രക്ഷപ്പെടുത്തിയെങ്കിലും ആദര്‍ശ് ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ആദര്‍ശിന്റെ മൃതദേഹം കണ്ടെടുത്തത്.