വേങ്ങര :പ്രശസ്ത സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് അന്തരിച്ചു. 82 വയസായിരുന്നു. കോവിഡ് പോസിറ്റിവായി കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു. മലപ്പുറം ജില്ലയിലെ വേങ്ങര കണ്ണമംഗലം സ്വദേശിയായ സുകുമാര്‍ കക്കാട് പ്രൈമറി സ്‌കൂള്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.

നോവലുകള്‍, കവിതകള്‍, ബാലസാഹിത്യം തുടങ്ങി ഒട്ടേറെ കൃതികള്‍ മലയാള സാഹിത്യത്തിന് സമര്‍പ്പിച്ച അദ്ദേഹത്തിന് മാമന്‍ മാപ്പിള നോവല്‍ അവാര്‍ഡ് 1983,
സി എച്ച് അവാര്‍ഡ് 2005, അബൂദാബി കെ എം സി സി അവാര്‍ഡ് 2008, ജയ്ഹൂന്‍ എക്‌സെലന്‍സ് അവാര്‍ഡ്, സംസ്‌കൃതി ജിദ്ധ അവാര്‍ഡ്2012 തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.വിശാലാക്ഷി അമ്മയാണ് ഭാര്യ, സുധീര്‍, സുനില്‍ മക്കളാണ്