X

ഇലക്ട്രോണിക് വോട്ടിങിന് പകരം ബാലറ്റ് പേപ്പര്‍; ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ സമ്പ്രദായം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഏത് സംവിധാനത്തിലും സംശയമുണ്ടാകുമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ന്യായ ഭൂമി എന്ന സന്നദ്ധ സംഘടനയാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഏത് യന്ത്രത്തേയും നല്ല രീതിയിലും മോശമായ രീതിയിലും ഉപയോഗിക്കാന്‍ കഴിയും സംശയം എല്ലായിടത്തും ഉണ്ടാകുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാനാവുമെന്നും ഇത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വിഘാതമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

chandrika: