കൊച്ചി: ചേംബറില്‍ വിളിച്ചുവരുത്തി സി.ഐയെ ശാസിച്ച ഹൈക്കോടതി ജഡ്ജി പി.ഡി രാജനെതിരെ സുപ്രീംകോടതി അന്വേഷണം. മാവേലിക്കര സി.ഐ ശ്രീകുമാറിനെയാണ് ജഡ്ജി ചേംബറില്‍ വിളിച്ചു വരുത്തി ശാസിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മാവേലിക്കര ഗവണ്‍മെന്റ് ആസ്പത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ജഡ്ജിയുടെ സഹോദരനടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് സഹോദരനെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് സി.ഐയോട് ജഡ്ജി ആവശ്യപ്പെട്ടു. എന്നാല്‍ സി.ഐ അതിന് വഴങ്ങാതിരുന്നതോടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മുഖേന ഹൈക്കോടതിയിലെ അദ്ദേഹത്തിന്റെ ചേംബറില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.