ഓലൂര്‍ എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്

സ്ഥലം സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തുകയും ശേഷം സലൂട്ട് ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ താന്‍ മേയര്‍ അല്ല, മറിച്ച് എംപി അല്ലേ ഒരു സല്യൂട്ട് ഒക്കെ ആകാം എന്നായിരുന്നു സുരേഷ് ഗോപിയുടെ പക്ഷം.

തൃശൂര്‍ മേയറുടെ സല്യൂട്ട്മായി ബന്ധപ്പെടുത്തിയുള്ള വിവാദം നേരത്തെ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് സല്യൂട്ട് ആവശ്യപ്പെട്ടുകൊണ്ട് സുരേഷ് ഗോപിയും വിവാദങ്ങളില്‍ ഇടം പിടിച്ചത്.

എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.