X

മുത്തലാഖ് ബില്‍: ഇരട്ട നീതിയെന്ന് സ്വാമി അഗ്നിവേശ്

കൊച്ചി: ഭരണഘടനയിലൂന്നിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുത്തലാഖ് ബില്‍ അവതരിപ്പിക്കുകയും അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്ന് സ്വാമി അഗ്നിവേശ്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന നവോത്ഥാന സംരക്ഷണ സദസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്താകമാനം നിലനില്‍ക്കുന്ന ലിംഗ, ജാതി മത അസമത്വങ്ങളുടെ സാഹചര്യത്തില്‍ ഇരുട്ടിന്റെ ശക്തികള്‍ക്കെതിരായ നവോത്ഥാനത്തിന് കേരളം രാജ്യത്തിന് വഴികാട്ടിയാണ്.

നവോത്ഥാനത്തിന്റെ അടിസ്ഥാനം ശാസ്ത്രാവബോധത്തില്‍ ഊന്നിയ യുക്തിപരമായ ചിന്തയാണ്. എപ്പോഴും സത്യത്തെ സ്വീകരിക്കാനും അസത്യത്തെ നിരാകരിക്കാനുമുള്ള സന്നദ്ധത ഉണ്ടായിരിക്കണം. നിരന്തരമായ ചോദ്യങ്ങളാണ് അജ്ഞാനത്തില്‍ നിന്ന് ജ്ഞാനത്തിലേക്ക് നയിക്കുന്നത്. ദൈവം സര്‍വ്വവ്യാപിയായിരിക്കെ ഏതൊരു വിവേചനവും അന്യായമാണ്. ഭരണഘടനയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനശിലയെന്നും അദ്ദേഹം പറഞ്ഞു.

chandrika: