ബംഗളുരു: മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബംഗളുരുവില്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു. ശിവാജി നഗര്‍ ഈദ്ഗാഹിന് സമീപത്തെ ബെന്‍സന്‍ ടൗണിലെ #ാറ്റിലെത്തിയാണ് മഅ്ദനിയെ കണ്ടത്.
രോഗ വിവരങ്ങളും ചിത്സയെ ക്കുറിച്ചും തങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രമേഹ രോഗം കൂടുന്നതാണ് പ്രയാസമാവുന്നതെന്നും മറ്റ് അസുഖങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും മഅ്ദനി പറഞ്ഞു. രോഗ ശമനത്തിന് പ്രത്യേക പ്രാര്‍ത്ഥനയും തങ്ങള്‍ നിര്‍വ്വഹിച്ചു. മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹീം സേട്ട്, കെ.എം.സി.സി ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ്, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ ഹൈദരലി തങ്ങളെ അനുഗമിച്ചു.