More
ഓഖി ദുരന്തത്തിന്റെ വ്യാപ്തി തീരുന്നില്ല മരണം 64

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മരണ വാര്‍ത്തകള്‍ക്ക് അറുതിയാവുന്നില്ല. ദുരന്തം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കടലില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത് തുടരുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി ഉയര്‍ന്നു.
കോഴിക്കോട്ടു മാത്രം ഒമ്പത് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പോലീസും കോസ്റ്റ് ഗാര്‍ഡും ഫിഷറീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ രണ്ടു ദിവസത്തിനിടെ കോഴിക്കോട് കോസ്റ്റ് ഗാര്‍ഡും ഫിഷറീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 17 ആയി.
മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളയിലിനും പുതിയാപ്പക്കും ഇടയില്‍ കരയില്‍ നിന്നു എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് ഏഴു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടല്‍ വെള്ളത്തില്‍ 200 മീറ്റര്‍ പരിധിക്കുള്ളിലാണ് ഇവ ഉണ്ടായിരുന്നത്. കൂടാതെ, കാപ്പാട് കടപ്പുറത്ത് നിന്നും ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ ഒരു മൃതദേഹം കണ്ടെത്തി.
പുതിയാപ്പ ഹാര്‍ബറില്‍ മൃതദേഹം എത്തിച്ചതിന് ശേഷം പോസ്മോര്‍ട്ടത്തിനായി മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ ബേപ്പൂരില്‍ നിന്നും പുറപ്പെട്ട തിരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ആരെയും തിരിച്ചറിഞ്ഞില്ലെങ്കിലും മൃതദേഹങ്ങളില്‍ നിന്ന് വാച്ച്, കുരിശുമാല എന്നിവ കണ്ടെടുത്തു. മൃതദേഹങ്ങളില്‍ അടിവസ്ത്രവും ഷര്‍ട്ടും മാത്രമാണുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും അഴുകി വികൃതമായ നിലയിലായിരുന്നു വെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റിന് കീഴിലുള്ള സീറസ്ക്യൂ ടീമിലെ ടി.രജീഷ് പറഞ്ഞു. പുറംകടലില്‍ മൃതദേഹങ്ങള്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഉച്ചക്ക് ശേഷവും തിരച്ചില്‍ തുടര്‍ന്നു. രാത്രി വളരെ വൈകിയതിന് ശേഷമാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.
india
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

kerala
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്ജന് ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്ജന് ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.
കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.
കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന് എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന് ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്ഫൈന് (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
kerala
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി പുതിയ നിയമനം
ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
നിലവിലെ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന് എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണറാക്കുന്നത്.
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
india2 days ago
സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്‍ണം ചാര്‍ത്തും വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങള്‍ തകര്‍ക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
-
kerala3 days ago
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala2 days ago
വൈക്കത്ത് മുപ്പത് യാത്രക്കാരുമായി പോയ വള്ളം മറിഞ്ഞു; ഒരാളെ കാണാതായെന്ന് വിവരം
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india2 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍