കോഴിക്കോട്: ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന നിലപാട് തുടരുമെന്നും വ്യാപാരികള്‍ കടകളടക്കുന്നത് പണിമുടക്ക് മാത്രമായേ കാണാനാകൂ എന്നും വീണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായി തെരഞ്ഞെടുത്ത ടി.നസിറുദ്ദീന്‍ പറഞ്ഞു. സര്‍ക്കാരിന് തത്വാധിഷ്ഠിത പിന്തുണയുമായി മുന്നോട്ട് പോകും. ജി.എസ്.ടി നിയമവുമായി ബന്ധപ്പെട്ട് ഒരു കൊല്ലം പിഴയുണ്ടാവില്ലെന്നും ദേശീയ പാത തിരക്കുള്ള ‘ഭാഗങ്ങളില്‍ 30 മീറ്ററും മറ്റിടങ്ങളില്‍ 45 മീറ്ററും മാത്രമേവീതികൂട്ടുകയുള്ളുവെന്നും സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.

സാധനങ്ങളുടെ വില നിര്‍ണയിക്കാനുള്ള അവകാശം വ്യാപാരികള്‍ക്ക് തന്നെ എന്ന് സ്ഥാപിക്കാനായി. കൊക്കകോളക്കെതിരെ നിലപാടെടുത്തപ്പോള്‍ കളിയാക്കിയവര്‍ക്കൊപ്പമുള്ളവരാണ് എനിക്കെതിരെ രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.