രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.
തിരഞ്ഞെടുപ്പുകളൊന്നുമില്ലാത്ത വര്‍ഷം നോക്കിയാണ് സാധ്യമായ എല്ലാ മേഖലയിലും കൈവെച്ചതിന്പുറമെ വന്‍ വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോള്‍, ഡീസല്‍ വിലയും കൂട്ടിയത്. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിതഭാരം ഒരു സര്‍ക്കാറും ഒറ്റയടിക്ക് അടിച്ചേല്പിച്ചിട്ടില്ല.