വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തമായ ഉത്തരം നല്‍കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ വാര്‍ത്താ സമ്മേളനം. പട്ടികയുടെ തീവ്ര പരിഷ്കരണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഭരണഘടനാപരമായ ചുമതലയില്‍...
വ്യാജവോട്ടിലൂടെയും വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയം ഉറപ്പാക്കാന്‍ വാരാണസിയിലെ തിരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചുവെന്ന് റായ് ആരോപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവവികാസം.
സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്.
ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലെന്ന് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ പറഞ്ഞു.
'വോട്ട് ചോരി' ആരോപണത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ലോക്സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് തടഞ്ഞുവച്ചു.
വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു.
ഐ.എന്‍.ഡി.ഐ.എ. പാര്‍ലമെന്ററി ഫ്ളോര്‍ ലീഡര്‍മാരും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി ചര്‍ച്ച നടത്തും.
എല്ലാവരും പ്രചാരണത്തില്‍ പങ്കാളികളാവണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.