2023ലെ കേരള ഗവണ്മെന്റ് ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബില്ലിന്റെ ചര്‍ച്ചയിലാണ് മാത്യു കുഴല്‍നാടന്റെ പ്രസംഗത്തിനെ സ്പീക്കര്‍ നിയന്ത്രിച്ചത്.
വര്‍ഗീയതയെ ആളിക്കത്തിക്കാനാണ് ഷംസീര്‍ ശ്രമിച്ചത്
പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രയ്ക്ക് നേതൃത്വം നല്കിയ എന്‍എസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ്.
പാഠപദ്ധതിയുടെ മറവില്‍ ചരിത്രത്തെ കാവിവല്‍ക്കരിക്കാനാണ് ശ്രമം. എന്റെ അഭിപ്രായത്തോട് വിയോജിക്കാം എന്നാല്‍ വസ്തുക്കള്‍ അല്ലാത്തത് വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്നും ഷംസീര്‍.
ഭരണകൂടം മതപരമായ കാര്യങ്ങളില്‍നിന്ന് അകന്നു നില്ക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിത്തറ
വിശ്വാസവും ശാസ്ത്രവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും തനിയെ കെട്ടടങ്ങുമെന്ന് കരുതിയാണ് മൗനം പാലിച്ചതെന്നും സ്പീക്കര്‍ വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്. സുരേന്ദ്രന് പറയുന്നതുപോലെ കോണ്‍ഗ്രസിന് പ്രതികരിക്കാനാകില്ല. വിവാദം ഇന്ന് അവസാനിക്കണം. സ്പീക്കര്‍ പ്രസ്താവന തിരുത്തണമെന്നും സതീശന്...
സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര അര്‍ച്ചന. അര്‍ച്ചന നടത്തിയത് എന്‍എസ്എസ് കരയോഗം പ്രസിഡന്റാണെന്നതാണ് ശ്രദ്ധേയം. കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പര്‍ കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചല്‍ ജോബാണ് സ്പീക്കര്‍ക്ക് വേണ്ടി...
ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ. മറ്റു മതങ്ങള്‍ക്ക് വേണ്ടേ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
ഇടതുമുന്നണി ഘടകക്ഷി നേതാവായ ഗണേഷ്കുമാര് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ഇടഞ്ഞുനില്‍ക്കുകയാണ്.
കർണാടക നിയമസഭാതെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് നൽകിയ സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു.