kerala
ഗണപതി മിത്തല്ലെന്ന് എം.വി ഗോവിന്ദന്‍ തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു; സ്പീക്കറും ഇതുപോലെ പറഞ്ഞാല്‍ വിവാദം അവസാനിച്ചു: വി.ഡി സതീശന്‍
വര്‍ഗീയതയെ ആളിക്കത്തിക്കാനാണ് ഷംസീര്‍ ശ്രമിച്ചത്

ഗണപതി മിത്താണെന്ന് തിരുവനന്തപുരത്ത് പറഞ്ഞത് ഡല്‍ഹിയില്‍ വച്ച് എം.വി ഗോവിന്ദന്‍ തിരുത്തിയത് നല്ല മാറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അക്കാര്യത്തില്‍ അദ്ദേഹത്തെ പരിഹസിക്കില്ല. ഇതു പോലെ സ്പീക്കറും പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നു. ഇതിലൊന്നും ഒരു അഭിമാനത്തിന്റെ ഒരു പ്രശ്നവുമില്ല. സംഘപരിവാര്‍ വിഷയം ആളിക്കത്തിക്കുമെന്ന് അറിയാമായിരുന്നെങ്കിലും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചതല്ല. വിഷയം തീരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. രാഷ്ട്രീയത്തില്‍ ആര് വേണമെങ്കിലും വിജയിച്ചോട്ടെ. പക്ഷെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി കേരളത്തെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വര്‍ഗീയതയെ ആളിക്കത്തിക്കാനാണ് ഷംസീര്‍ ശ്രമിച്ചത്. സ്പീക്കര്‍ മാപ്പ് പറയണമെന്നല്ല, പ്രസ്താവന തിരുത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. വര്‍ഗീയ ധ്രുവീകരണത്തിന് വഴിതെളിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ വിവാദമുണ്ടാക്കിയത്. വര്‍ഗീയവാദികള്‍ക്ക് സി.പി.എം ആയുധം നല്‍കുകയാണ്. അതുകൊണ്ടാണ് വിഷയം ആളിക്കത്തിക്കരുതെന്നും ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടത്. വിശ്വാസത്തെ ശാസ്ത്രബോധവുമായി കൂട്ടിക്കെട്ടരുത്. എല്ലാ മത ഗ്രന്ഥങ്ങളിലും അവരവരുടെ ദൈവങ്ങളും പ്രവാചകന്‍മാരും അത്ഭുത പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്. അതിനെ ശാസ്ത്ര ബോധവുമായി കൂട്ടിക്കെട്ടാനാകുമോ? പ്രശ്നം അവസാനിപ്പിക്കേണ്ട സര്‍ക്കാരും സി.പി.എമ്മും അതിന് ശ്രമിക്കാതെ ബി.ജെ.പിക്കാര്‍ കൈ വെട്ടുമെന്ന് പറയുമ്പോള്‍ സി.പി.എം മോര്‍ച്ചറിയില്‍ കിടത്തുമെന്നാണ് പറയുന്നത്.
നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്തവര്‍ കൈവെട്ടുമെന്നും മോര്‍ച്ചറിയില്‍ കിടത്തുമെന്നും പറഞ്ഞവര്‍ക്കെതിരെ കലാപത്തിന് കേസെടുത്തില്ല. ചാനലുകളില്‍ വന്ന് എല്ലാവരെ കുറിച്ച് അസംബന്ധം പറഞ്ഞിരുന്ന തൃശൂരിലെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ വനിത നല്‍കിയ പരാതി ഗോവിന്ദന്റെ കയ്യിലുണ്ടല്ലോ. സ്ത്രീകളെ അപമാനിച്ചെന്ന ആ പരാതി പൊലീസില്‍ നല്‍കണ്ടേ? സ്ത്രീ അധിക്ഷേപിച്ചെന്ന പരാതിയില്‍ പാര്‍ട്ടിയില്ല നടപടി എടുക്കേണ്ടത്. പാര്‍ട്ടിയാണോ കോടതിയും പൊലീസ് സ്റ്റേഷനും? ആലപ്പുഴയില്‍ സ്ത്രീകളെ അധിക്ഷേപിച്ച അര ഡസനിലധികം കേസുകളുണ്ടല്ലോ? ഇതൊന്നും പൊലീസ് സ്റ്റേഷനിലും കോടതിയിലും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്നത് ക്ലീഷെ പ്രയോഗമാണ്. കേരളത്തിന്റെ സമീപകാല രാഷ്ട്രീയത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. പരസ്പരം കൊടുക്കല്‍ വാങ്ങലുകളാണ് നടത്തുന്നത്. സ്വര്‍ക്കള്ളക്കടത്ത് കേസും ലൈഫ് മിഷന്‍ കോഴയും എസ്.എന്‍.സി ലാവലിന്‍ കേസിലുമൊക്കെ ബി.ജെ.പിയുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പുണ്ടാക്കിയത് സി.പി.എമ്മാണ്. കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കളെ പ്രതികളാക്കാതിരുന്നതും സി.പി.എമ്മാണ്. ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയെ വിമര്‍ശിച്ചതിന് എനിക്കെതിരെ ആര്‍.എസ്.എസ് കണ്ണൂര്‍ കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. ഗോവിന്ദന് അത് അറിയില്ലെങ്കില്‍ ഓര്‍മ്മപ്പെടുത്തുകയാണ്. സ്പീക്കറുടെ കൈ വെട്ടുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ ഗോവിന്ദന്റെ പാര്‍ട്ടിയുടെ പൊലീസ് കേസെടുത്തോ? അതിനുള്ള ധൈര്യമുണ്ടോ? എല്ലാം അഡ്ജസ്റ്റ്മെന്റാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന ഈ വിവാദം ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഗൂഡാലോചനയാണോയെന്ന് സംശയിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാകില്ല. രണ്ട് പേരും വര്‍ഗീയ ധ്രുവീകരണം ആഗ്രഹിക്കുന്നു. സങ്കീര്‍ണമായ കേരളത്തിന്റെ പൊതുസമൂഹത്തില്‍ തീപ്പൊരിയിട്ട് അത് ആളിക്കത്തിച്ച് ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. സംഘപരിവാര്‍ ഇത് പണ്ട് മുതല്‍ക്കെ ചെയ്യുന്നതാണ്. സി.പി.എമ്മും ഇതു തന്നെയാണ് ചെയ്തത്. 87-ല്‍ ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മുന്നിട്ടിറങ്ങിയതും ഈ വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടിയായിരുന്നു. അന്ന് ആര്‍.എസ്.എസും പിന്തുണ നല്‍കി. പിണറായി മുഖ്യമന്ത്രിയായ ശേഷം മാസ്‌കറ്റ് ഹോട്ടലില്‍ ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ കേരളത്തിലെ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിയാലോചന നടത്തി. ഇക്കാര്യം നിയമസഭയില്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും പിണറായി വിജയന്‍ ഉത്തരം പറഞ്ഞില്ല. അങ്ങനെയുള്ളവരാണ് വര്‍ഗീയതയ്ക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നത്.
ഒരു മനുഷ്യന്‍ 4000 കിലോമീറ്റര്‍ നടന്ന് എല്ലാവരെയും ഒന്നിപ്പിക്കാനാണ് ശ്രമിച്ചത്. വര്‍ഗീയവാദികള്‍ക്കെതിരെ ഇന്ത്യയിലെ ഏറ്റവും വലിയ ശബ്ദമാണ് രാഹുല്‍ ഗാന്ധിയുടേതും കോണ്‍ഗ്രസിന്റേതും. ഒന്നാമത്തെ ശത്രു ബി.ജെ.പിയും സംഘപരിവാറുമാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വിത്ത് വിതയ്ക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയുടെ ഭാഗമാണ് ദേശീയ തലത്തില്‍ സി.പി.എം. പക്ഷെ കേരളത്തില്‍ എത്തുമ്പോള്‍ അവര്‍ ബി.ജെ.പിയെ പോലെ കോണ്‍ഗ്രസ് വിരോധം കാട്ടുകയാണ്. അതാണ് ദേശീയ- സംസ്ഥാന തലങ്ങളിലെ സി.പി.എം നേതാക്കള്‍ തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസം മറയാക്കി സംസ്ഥാന ഉപാധ്യക്ഷനും വോട്ട്
ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസത്തില്‍ സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തതായ വിവരം പുറത്തുവന്നു.

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസത്തില്‍ സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തതായ വിവരം പുറത്തുവന്നു. തൃശൂര്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ വിലാസം ഉപയോഗിച്ചാണ് സംസ്ഥാന ഉപാധ്യക്ഷന്‍ വോട്ട് ചെയ്തത്. വി ഉണ്ണികൃഷ്ണന് ഇരട്ടവോട്ടുള്ളതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
ഉണ്ണികൃഷ്ണന് ഇരട്ട വോട്ടുണ്ടെന്ന് ഒരു ആരോപണം ഇന്നലെ സന്ദീപ് വാര്യര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കേരള വര്‍മ കോളജിലെ 53ാം നമ്പര്‍ ബൂത്തിലാണ് ഇയാള്‍ വോട്ട് ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണന് പൊന്നാനി മണ്ഡലത്തിലും വോട്ട് ഉണ്ട്.
അതേസമയം, വ്യാജ വോട്ട് വിവാദത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിനു പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. രാവിലെ ഒമ്പതരയോടെ മണ്ഡലത്തിലെത്തും.
kerala
തൃശൂര്‍ ക്യാപിറ്റല്‍ വില്ലേജിലെ വ്യാജ വോട്ടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്
പൂങ്കുന്നത്തെ ക്യാപ്പിറ്റല്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാതെ വോട്ടുചേര്‍ത്തത് തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാറെന്ന് കണ്ടെത്തല്‍.

തൃശൂര്‍ ക്യാപിറ്റല്‍ വില്ലേജിലെ വ്യാജ വോട്ടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൂങ്കുന്നത്തെ ക്യാപ്പിറ്റല്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാതെ വോട്ടുചേര്‍ത്തത് തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാറെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാര്‍ തൃശൂര്‍ പൂങ്കുന്നത് വ്യാജ മേല്‍വിലാസത്തില്‍ വോട്ട് ചേര്‍ക്കുകയായിരുന്നു. ഇയാള്‍ക്ക് സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയിലും സന്തോഷ് കുമാറിന് വോട്ട് പാങ്ങോട് എല്‍പി സ്‌കൂളിലാണ്. തൃശൂരിലെയും തിരുവനന്തപുരത്തെയും വോട്ടര്‍ ഐഡി നമ്പര്‍ രണ്ടും സന്തോഷ് തന്നെയെന്ന് തെളിയിക്കുന്നു.
തൃശൂര്‍ ക്യാപ്പിറ്റല്‍ വില്ലേജിലെ വോട്ടറായ അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവറാണെന്നും ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നും കണ്ടെത്തിയിരുന്നു.
kerala
എടരിക്കോട് ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചു കയറി; ഡ്രൈവര്‍ മരിച്ചു
ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

കോട്ടക്കല്‍: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല.
സഹയാത്രികന് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.
-
kerala3 days ago
ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഭക്ഷണം കിട്ടാതെ 11 പേര് കൂടി മരിച്ചു
-
News3 days ago
കോഹ്ലിയുടെ അവസാന ടെസ്റ്റ് ജേഴ്സി വീടിന്റെ ചുമരില്‍ ഫ്രെയിം ചെയ്ത് മുഹമ്മദ് സിറാജ്
-
kerala3 days ago
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
News3 days ago
ഗസ്സയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില്‍ വീണ് പതിനഞ്ചുകാരന് മരിച്ചു
-
News3 days ago
പലസ്തീന് പെലെ എങ്ങനെയാണ് മരിച്ചത്? വ്യക്തമാക്കുന്നതില്‍ യുവേഫ പരാജയപ്പെട്ടു: മുഹമ്മദ് സലാ