ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. കമല്‍ഹാസന്റെ വിശ്വസ്ഥനും മക്കള്‍ നീതി മയ്യം ട്രഷററുമായ ചന്ദ്രശേഖറിന്റെ വസതിയിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ 8 കോടി രൂപ പിടിച്ചെടുത്തു. മധുരയിലെയും തിരുപ്പൂരിലെയും സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്.

മധുരയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലൈയിംഗ് സ്‌ക്വാഡ് പരിശോധനയില്‍ 300 കമ്പ്യൂട്ടറുകളും 300 സാരികളും സമ്മാനപ്പൊതികളും പിടിച്ചെടുത്തു. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി വച്ചിരുന്നതായിരുന്നു സാധനങ്ങള്‍. അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍ബി ഉദയകുമാറിന്റെ ചിത്രം സമ്മാനപ്പൊതികളില്‍ പതിച്ചിരുന്നു.