X
    Categories: Culture

ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സിറസ് മിസ്ത്രിയെ നീക്കി; രത്തന്‍ ടാറ്റക്ക് ഇടക്കാല ചുമതല

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സിറസ് മിസ്ത്രിയെ നീക്കി. മുംബൈയില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതു വരെ രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനാവും. നാലു മാസത്തിനകം പുതിയ ചെയര്‍മാന്‍ നിയമിതനാവും. ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സിറസ് മിസ്ത്രിയെ നീക്കി; രത്തന്‍ ടാറ്റക്ക് ഇടക്കാല ചുമതല

കമ്പനിയുടെ ദീര്‍ഘകാല പുരോഗതിക്കു വേണ്ടിയാണ് ചെയര്‍മാനെ മാറ്റിയതെന്ന് ടാറ്റ സണ്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍, 48-കാരനായ മിസ്ത്രിയെ എന്തുകൊണ്ടാണ് മാറ്റിയതെന്ന കാര്യം വിശദീകരണക്കുറിപ്പിലില്ല. ടാറ്റയുടെ ലാഭകരമല്ലാത്ത ബിസിനസുകള്‍ അടച്ചുപൂട്ടാനും ലാഭം നല്‍കുന്നവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള മിസ്ത്രിയുടെ തീരുമാനം കമ്പനിക്കകത്ത് ഏറെ വിമര്‍ശന വിധേയമായിരുന്നു.

ഐ.ടി മേഖലയില്‍ ലാഭം നല്‍കുന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഫോര്‍ഡില്‍ നിന്ന് വാങ്ങിയ കാര്‍ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവല്‍ എന്നിവയോട് മിസ്ത്രിക്ക് സവിശേഷ താല്‍പര്യമുണ്ടായിരുന്നു. അതേസമയം, വന്‍ ലാഭമില്ലാത്തതിനാല്‍ ഇന്ത്യയിലെ വാഹന നിര്‍മാണ മേഖലയടക്കമുള്ള പരമ്പരാഗത ടാറ്റ ബിസിനസുകളോട് മിസ്ത്രിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഒരിക്കല്‍ വന്‍ ലാഭത്തിലായിരുന്ന ടാറ്റ സ്റ്റീല്‍സ് മിസ്ത്രിയുടെ കാലത്താണ് ബുദ്ധിമുട്ടിലാവാന്‍ തുടങ്ങിയത്.

chandrika: