Fact Check

സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി

By webdesk13

July 31, 2023

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. തിരുച്ചിറപ്പള്ളിയില്‍നിന്നു ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.

യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തില്‍ അഗ്‌നിശമന സേനയും ആംബുലന്‍സുകളും തയാറാണ്.