വാഷിങ്ടണ്‍: അമേരിക്കയില്‍ ചെറുവിമാനം മോഷ്ടിച്ച സംഭവത്തില്‍ കൗമാരക്കാര്‍ അറസ്റ്റില്‍. പതിനാലും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെയാണ് അറസ്റ്റു ചെയ്തതെന്ന് യൂട്ടാ പൊലീസ് പറഞ്ഞു.
വാസാച് ഫ്രണ്ടിലെ അഭയകേന്ദ്രത്തിലെ അന്തേവാസികളാണ് രണ്ടു പേരും.

താങ്ക്‌സ് ഗിവിങ് ദിനമായ നവംബര്‍ 22ന് ഇവര്‍, സമീപത്തെ സ്വകാര്യ എയര്‍സ്ട്രിപ്പില്‍ കടന്ന് സിംഗിള്‍ എഞ്ചിന്‍ വിമാനവുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വെര്‍ണാലിലെ വിമാനത്താവളത്തില്‍ ഇരുവരും വിമാനമിറക്കിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.

കുട്ടികള്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തി വെര്‍ണാലിലെ സ്പ്ലിറ്റ് മൗണ്ടെയ്ന്‍ യൂത്ത് ഡിറ്റന്‍ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.