10രൂപയുടെ നാണയം നിരോധിച്ചെന്ന പ്രചാരണത്തിന് മറുപടിയുമായി റിസര്‍വ്വ് ബാങ്ക്. പലയിടങ്ങളിലും നാണയം നിരോധിച്ചുവെന്ന് പറഞ്ഞ് ആളുകള്‍ സ്വീകരിക്കാന്‍ മടിക്കുകയാണ്. ഇതിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്ക്തന്നെ ആശങ്കകള്‍ പരിഹരിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്.
10രൂപയുടെ നാണയം നിരോധിച്ചിട്ടില്ല. മൂല്യമുള്ളതാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. പഴയത് നിരോധിച്ച് പുതിയ നാണയത്തിന് ആലോചിക്കുന്നുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇങ്ങനെയൊരു നീക്കത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇത് സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കേണ്ട. നാണയം സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആര്‍.ബി.ഐ പറഞ്ഞു.
Be the first to write a comment.