കൊല്ലം: റോഡപകടത്തില്‍പ്പെട്ട തമിഴ് യുവാവു ചികില്‍സ കിട്ടാതെ മരിച്ചു. അപടത്തില്‍പെട്ട മുപ്പതുകാരനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും കൂട്ടിരിപ്പിന് ആളില്ലെന്നുപറഞ്ഞ് ചികിത്സ വൈകിപ്പിച്ചതാണ് മരണകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അപടത്തില്‍പെട്ട തിരുനെല്‍വേലി സ്വദേശിയായ മുരുകനെ സന്നദ്ധസംഘടനയുടെ ആംബുലന്‍സിലാണ് ജില്ലയിലെ ആസ്പത്രിയില്‍ എത്തിച്ചത്.
ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും പല സ്വകാര്യ ആസ്പത്രികളിലും കൊണ്ടുപോയെങ്കിലും ആരും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ലെന്നാണ് വിവരം.
murukan-in-ambulance-jpg-image-784-410

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ വെന്റിലേറ്റര്‍ ലഭ്യമായിരുന്നില്ല. ഏഴുമണിക്കൂര്‍ നീണ്ട ദുരിതത്തിനൊടുവില്‍ രാവിലെ ആറുമണിയോടെയാണ് മുരുകന്‍ മരിച്ചത്.