ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്ടോറിയ അസറങ്ക വിംബിള്‍ഡന്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. റഷ്യയുടെ 15-ാം സീഡ് എലീന വെസ്‌നിനയെയാണ് അസറങ്ക തോല്‍പിച്ചത്. സ്‌കോര്‍ 6-3, 6-3. മറ്റ് മത്സരങ്ങളില്‍ ബ്രിട്ടന്റെ ഹെതര്‍ വാട്‌സണ്‍ ലാത്‌വിയയുടെ അനസ്താസിയ സെവാസ്‌തോവയെ 6-0, 6-4 എന്ന സ്‌കോറിന് തോല്‍പിച്ചപ്പോള്‍ സിബുള്‍കോവ ജന്നിഫര്‍ ബ്രാഡിയെ 6-4, 6-4 എന്ന സ്‌കോറിനും തോല്‍പിച്ചപ്പോള്‍ ക്രിസ്റ്റീന പ്ലിസ്‌കോവയെ മരിയ സക്കരി അട്ടിമറിച്ചു. സ്‌കോര്‍ 6-7, 6-4, 6-4. പുരുഷ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ ഇറ്റലിയുടെ സിമോണ്‍ ബൊലല്ലിയെ 6-1, 7-5, 6-2 എന്ന സ്‌കോറിന് തോല്‍പിച്ച് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.