kerala
താമരശ്ശേരി ചുരത്തില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
ചുരത്തിൻ്റെ സംരക്ഷണ ഭിത്തിയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയായിരുന്നു അപകടം.
താമരശ്ശേരി ചുരത്തില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. വയനാട് പാറക്കൽ മുട്ടില്‍ പരിയാരം മരക്കാര്‍ വീട്ടില്‍ റഷീദ(35)യാണ് മരിച്ചത്. ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചുരം ഇറങ്ങിവരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ ഒൻപതും പതിനാലും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്.
റഷീദയെ കൂടാതെ മുഹമ്മദ് ഷിഫിന്, മുഹമ്മദ് ഷാന്‍, അസ്ലം, ജിംഷാദ്, മുഹമ്മദ് നിഷാദ്, റിയ, അസ്യ, ഷൈജല്‍ എന്നിവരാണ് കാറിലുണ്ടായിരുന്നവര്‍. റോഡില്‍ നിന്നും 200 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. ഫയര്‍ഫോഴ്സെത്തി വണ്ടി പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറ് മരത്തില്‍ തങ്ങി നില്‍ക്കുകയാണ്. ഇടിയുടെ ആഘാതത്തിൽ കാറിനു മുകളിലേക്ക് ഒരു പനയും വീണിട്ടുണ്ട്. ക്രെയിന്‍ എത്തിച്ച് അഗ്നിരക്ഷാസേനയുടേയും ചുരം സംരക്ഷണസമിതിയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു.ചുരത്തിൻ്റെ സംരക്ഷണ ഭിത്തിയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയായിരുന്നു അപകടം.
-
india9 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF22 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
