ഗസ: ഇസ്രാഈല്‍ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധിച്ചതിന് തടവുശിക്ഷ ലഭിച്ച ഫലസ്തീന്‍ പെണ്‍കുട്ടി അഹദ് തമീമി ജയില്‍ മോചിതയായി. വെസ്റ്റ്ബാങ്കിലെ തന്റെ വീടിനു സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രാഈല്‍ സൈനികരുടെ മുഖത്തടിച്ചു പ്രതിഷേധം പ്രകടിപ്പിച്ചതിനാണ് ഈ പതിനേഴുകാരിക്കു തടവുശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ അഹദിനെയും അമ്മയെയും ജയിലില്‍ നിന്ന് വെസ്റ്റ്ബാങ്കിലേക്ക് എത്തിച്ചു.
ജറുസലമിനെ ഇസ്രാഈലിന്റെ ഔദ്യോഗിക തലസ്ഥാനമായി അംഗീകരിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നതിനു പിന്നാലെ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെയായിരുന്നു സംഭവം. ഇസ്രാഈല്‍ സൈന്യം നടത്തിയ റബര്‍ ബുള്ളറ്റ് വെടിവെപ്പില്‍ പതിനഞ്ചുകാരനായ ബന്ധുവിനു തലക്ക് ഗുരുതര പരുക്കേറ്റെന്നറിഞ്ഞ