Culture
ദുരിതം പെയ്തിടത്ത് സ്‌നേഹാലിംഗനവുമായി ഹൈദരലി തങ്ങള്‍

കെ.എസ്. മുസ്തഫ
മേപ്പാടി: ഉരുള്‍പൊട്ടിയൊലിച്ച ദുരിതത്തില്‍ ഒരു നാടൊന്നാകെ ഒലിച്ചുപോയ പുത്തുമലക്ക് സ്‌നേഹാശ്‌ളേഷവുമായി മുസ്്‌ലിം ലീഗ് നേതാക്കളെത്തി. നഷ്ടപ്പെട്ട ഒരായുസ്സിന്റെ സമ്പാദ്യവും കൂടെക്കൂടിയ തീരാനോവുകളും പേറി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലെത്തിയ നേതാക്കളുടെ സന്ദര്‍ശനം ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിനീരാവുകയായിരുന്നു. മൂന്ന് മിനിറ്റിനിടെ ജീവിതം രണ്ടായി മുറിഞ്ഞ്‌പോയവരുടെ വേദനകളിലേക്ക് ഇന്നലെ രാവിലെയാണ് നേതാക്കളെത്തിയത്. രാവിലെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം വയനാട് ജില്ലയിലെത്തിയ ഹൈദരലി തങ്ങള്‍ പുത്തമുലയില്‍ നിന്ന് ജീവന്‍ മാത്രം തിരിച്ചുകിട്ടിയ പുത്തുമലക്കാര്‍ താമസിക്കുന്ന മേപ്പാടി ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ആദ്യമെത്തിയത്.
നിരത്തിയിട്ട മരബെഞ്ചുകളില്‍ കാത്തിരിക്കുന്ന വേദനകള്‍ക്ക് മുന്നില്‍ തങ്ങള്‍ നിന്നു. കണ്ണീരും കിനാവും നിറഞ്ഞ ശബ്ദത്തില്‍ അവര്‍ നേതാക്കളോട് വേദനകള്‍ കൈമാറി. പുത്തമുല പച്ചക്കാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ഒരിക്കലും തീരാത്ത നോവുകള്‍ ഹൃദയത്തിലേറ്റിയ ഹൈദരലി തങ്ങള്‍ അവര്‍ക്കായും മുഴുവന്‍ ദുരിബാധിതര്‍ക്കായും പ്രാര്‍ത്ഥിച്ചു. വലിയ ദു:ഖത്തിലാണ് ദുരിതബാധിതരെന്നും കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കൊപ്പം എന്നും മുസ്്ലിം ലീഗുണ്ടെന്നും തങ്ങള്‍ ക്യാമ്പംഗങ്ങളോട് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന ലഭിക്കണം. ദുരിതബാധിതര്‍ക്കായി ചെയ്യാന്‍ കഴിയുന്ന സേവനങ്ങപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ മുസ്്‌ലിം ലീഗ് കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ക്യാമ്പംഗങ്ങളോട് സംസാരിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കി. പ്രദേശത്ത് സുരക്ഷിതമായ പാര്‍പ്പിടമൊരുക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചുവരുന്നതായും അദ്ദേഹം ക്യാമ്പംഗങ്ങളെ അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളില്‍ മുസ്്‌ലിം ലീഗിന്റെയും മറ്റ് സ്വയംസന്നദ്ധപ്രവര്‍ത്തകരുടെയും സേവനങ്ങള്‍ തുല്യതയില്ലാത്തതാണെന്ന് തുടര്‍ന്ന് സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. വേദനിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നത് പുണ്യമാണെന്ന് തിരിച്ചറിഞ്ഞവരുള്ള നാട്ടില്‍ ഏത് ദുരന്തങ്ങളെയും അതിജയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. മഴവെള്ളം കയറി വിവാഹവസ്ത്രങ്ങളടക്കം ഒലിച്ചുപോയി മേപ്പാടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്ന ചൂരല്‍മലയിലെ പ്രതിശ്രുത വധു റാബിയക്ക് ദുബൈ കെ.എം.സി.സിയുടെ അഞ്ചുപവന്‍ സ്വര്‍ണ്ണസമ്മാനവും വിവാഹവസ്ത്രങ്ങളും ആയിരം പേര്‍ക്ക് ഭക്ഷണകിറ്റുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചാണ് ലീഗ് നേതാക്കള്‍ മടങ്ങിയത്.

സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി, സെക്രട്ടറി കെ.എസ് ഹംസ, കോഴിക്കോട് ജില്ലാ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, മുസ്്‌ലിം ലീഗ് ജില്ലാ നേതാക്കളായ പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, എം.മുഹമ്മദ് ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍, മണ്ഡലം ലീഗ് ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, ടി.ഹംസ, സലിം മേമന തുടങ്ങിയവര്‍ നേതാക്കളെ അനുഗമിച്ചു. നേരത്തേ മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് സ്‌കൂളിലെ ക്യാമ്പിലെത്തിയ നേതാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെയുള്ളവരോട് വിവരങ്ങള്‍ ആരാഞ്ഞു. ചൂരല്‍മല അംബേദ്കര്‍ കോളനിയിലെ അറുപത്കാരി പൂത്ത ഹൈദരലി തങ്ങള്‍ വന്നെന്നറിഞ്ഞതോടെ കാണണമെന്ന വാശിയിലായിരുന്നു.
ഇവര്‍ക്കരികിലേക്കെത്തിയ നേതാക്കള്‍ക്ക് മുന്നില്‍ മകന്റെ കൈപിടിച്ച് പൂത്ത നിന്നു. ക്യാമ്പിലെ വിവരങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. നിര്‍മ്മലയില്‍ നിന്നും ചോദിച്ചറിഞ്ഞ നേതാക്കള്‍ മുഴുവന്‍ സഹായങ്ങളും വാഗ്ദാനം ചെയ്തു. നേതാക്കള്‍ മടങ്ങുന്നേരം ആവശ്യങ്ങള്‍ പറായിതുരുന്നതെന്തെന്ന് ചോദിച്ച ബന്ധുക്കളോട് പൂത്ത പറഞ്ഞു. ‘തങ്ങളെ കണ്ടില്ലേ, അത് മതി. എനിക്ക് സന്തോഷായി.’

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില് ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില് ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്ദിച്ച് ഹിന്ദുത്വവാദികള്
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്ധിപ്പിക്കാന് ആന്റി-ഡ്രോണ് സംവിധാനം സ്ഥാപിക്കാന് തീരുമാനം
-
kerala3 days ago
പാലക്കാട് വീടിനുമുകളില് മരം വീണ് നാലുപേര്ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല് കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്ത്തകരുടെ എണ്ണം 220 കടന്നു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര് വേടന്