kerala

33കാരന്റെ ഹൃദയം എയര്‍ ആംബുലന്‍സിലൂടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്

By webdesk17

September 11, 2025

കൊച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും 33കാരന്റെ ഹൃദയം എയര്‍ ആംബുലന്‍സിലൂടെ കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് മാറ്റിവെക്കാന്‍ കൊണ്ടുവന്നത്.

ലിസിയില്‍ ചികിത്സയിലുള്ള 28കാരനായ അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. കിംസ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലൂടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ശേഷം, അവിടെനിന്ന് എയര്‍ ആംബുലന്‍സിലൂടെ കൊച്ചിയിലേക്കു കൊണ്ടുവരും. ഹയാത്ത് ഹെലിപ്പാഡില്‍ ഉച്ചയ്ക്ക് എത്തിക്കുന്ന ഹൃദയം പിന്നീട് ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്ക് മാറ്റും.