kerala

മികച്ച ഭക്ഷണം തടവുകാര്‍ക്കല്ല കുട്ടികള്‍ക്കാണ് നല്‍കേണ്ടത്; കുഞ്ചാക്കോ ബോബന്‍

By webdesk18

August 05, 2025

മികച്ച ഭക്ഷണം ജയിലിലുള്ള തടവുകാര്‍ക്കല്ല സ്‌കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഉമാ തോമസ് എംഎല്‍എ തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നല്ല ഭക്ഷണം വിദ്യാലയങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ ഇപ്പോള്‍ ജയിലുകളിലാണ് ലഭിക്കുന്നത്. അത് മാറ്റം വരേണ്ട വിഷയമാണ്. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. കുട്ടികള്‍ക്ക് പോഷകാഹാരമുള്ള പ്രഭാതഭക്ഷണം നല്‍കുന്ന ‘സുഭിക്ഷം തൃക്കാക്കര’ പദ്ധതി മാതൃകാപരം’- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കുട്ടികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചാണ് കുഞ്ചാക്കോ ബോബന്‍ മടങ്ങിയത്.