kerala

മൃതദേഹം കണ്ടെത്തിയത് നടു ഒടിച്ച് ചാക്കില്‍ കെട്ടിയ നിലയില്‍; കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകള്‍; ശരീരമാസകലം മുറിവുകള്‍

By webdesk11

July 29, 2023

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പ്രതി കൊലപ്പെടുത്തിയത് അതിക്രൂരമായി. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിലടക്കം മുറിവുകള്‍ ഉള്ളതായി ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തി. കല്ലുകൊണ്ട് കുട്ടിയുടെ തലക്ക് അടിച്ചതായും വ്യക്തമായി.

കഴിഞ്ഞദിവസമാണ് ബീഹാര്‍ ദമ്പതികളുടെ മകളായ അഞ്ചു വയസ്സുകാരിയെ അസ്ഫാഖ് അസ്ലം തട്ടിക്കൊണ്ടുപോയത്. പിന്നാലെ ഇന്ന് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്.

ആലുവ മാര്‍ക്കറ്റിന് പിറകിലേക്ക് ഇയാള്‍ കുട്ടിയുമായി പോകുന്നത് കണ്ടവരുണ്ട്. എന്നാല്‍ ആരാണ് എന്താണ് എന്ന് തിരക്കിയപ്പോള്‍ മദ്യപിക്കാന്‍ പോവുകയാണ് എന്നാണ് പ്രതി പറഞ്ഞത്. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

കുട്ടിയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചളിയില്‍ താഴ്ത്തി പ്ലാസ്റ്റിക് കവറുകളും ചാക്കും കല്ലുകളും മുകളിലിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.